Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightതേനിയിൽ...

തേനിയിൽ കരടിക്കുട്ടികളുടെ ചുറ്റിക്കളി കണ്ട് രസിച്ച് സഞ്ചാരികൾ

text_fields
bookmark_border
തേനിയിൽ കരടിക്കുട്ടികളുടെ ചുറ്റിക്കളി കണ്ട് രസിച്ച് സഞ്ചാരികൾ
cancel

കുമളി: റോഡിൽ കരടിക്കുട്ടികളുടെ ചുറ്റിക്കളി കണ്ട് രസിച്ച് യാത്രക്കാർ. തള്ളക്കരടി അക്രമിക്കുമോയെന്ന ആശങ്കയിൽ നാട്ടുകാർ. സംസ്ഥാന അതിർത്തി ജില്ലയായ തേനിയിലെ ആണ്ടിപ്പെട്ടിക്ക് സമീപം ആണെക്കരപ്പെട്ടി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഇതുവഴി വാഹനത്തിൽ പോയവർ റോഡിൽ രണ്ട് കരടിക്കുട്ടികളെ കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് കൗതുകമായി. വാഹനത്തിൽ പിന്തുടർന്ന് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വാഹനത്തിന്റെ വെളിച്ചം കണ്ടതോടെ കരടിക്കുട്ടികൾ അൽപ നേരം വാഹനത്തെ വീക്ഷിച്ച ശേഷം സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിമറഞ്ഞു.

പെരിയാർ കടുവ സങ്കേതത്തോടു ചേർന്നുള്ള മേഘമല - ശ്രീവല്ലി പുത്തുർ വന്യജീവി സങ്കേതത്തിൽ നിന്നാണ് ഈ മേഖലകളിൽ വന്യജീവികൾ എത്തുന്നത്. കുട്ടിക്കരടികൾ ചുറ്റിത്തിരിയുന്നത് കൗതുക കാഴ്ചയാണെങ്കിലും കുഞ്ഞുങ്ങൾക്ക് പിന്നാലെ തള്ളക്കരടി എത്തി അക്രമത്തിന് മുതിരുമോയെന്നത് ഗ്രാമവാസികളെ ആശങ്കയിലാക്കുന്നുണ്ട്. പ്രദേശത്ത് വനം വകുപ്പ് അധികൃതർ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bearIdukki Newslocalnews
News Summary - Tourists enjoy watching bear cubs frolicking in Theni
Next Story