കുമളി: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അതിർത്തിക്കപ്പുറം തമിഴ്നാട് ബസ് സർവിസ് പുനരാരംഭിച്ചു. കുമളിയിൽനിന്ന് തേനി ജില്ലയിലെ കമ്പത്തേക്കാണ് വെള്ളിയാഴ്ച ബസ് സർവിസ് ആരംഭിച്ചത്. കഴിഞ്ഞ മാർച്ചിൽ ലോക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച ബസ് സർവിസാണ് പുനരാരംഭിച്ചത്.
കോവിഡ് ജാഗ്രതയുടെ ഭാഗമായി കഴിഞ്ഞ ഏപ്രിലിൽ കുമളി ടൗണിൽ പ്രവർത്തനം തുടങ്ങിയ കോവിഡ് ജാഗ്രതാകേന്ദ്രം വെള്ളിയാഴ്ച പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ജാഗ്രത കേന്ദ്രത്തിെൻറ പ്രവർത്തനം അവസാനിപ്പിച്ചതോടെ നാട്ടുകാർക്ക് ഇനി ക്വാറൻറീനില്ലാതെ തമിഴ്നാട്ടിൽ പോയി വരാനാവും.
തമിഴ്നാട്ടിലേക്ക് പോയി വരുന്നവർ സംസ്ഥാന സർക്കാറിെൻറ കോവിഡ്-19 ജാഗ്രത പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന മാത്രമാണ് പാലിക്കേണ്ടത്.
ഈ വിവരം അതിർത്തിയിലെ പൊലീസിന് നൽകി അതിർത്തി കടന്ന് യാത്ര ചെയ്യാം. മാസങ്ങൾക്കുശേഷം അതിർത്തിയിലെ നിയന്ത്രണങ്ങൾ നീങ്ങിയത് കുമളി ഉൾെപ്പടെ വിവിധ പ്രദേശങ്ങളിലെ വ്യാപാര മേഖലകൾക്കും നാട്ടുകാർക്കും ഏറെ ആശ്വാസമായി.