Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightലോറിയും കാറും...

ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
cancel
camera_alt

കു​മ​ളി-​ക​ട്ട​പ്പ​ന റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​ർ

കുമളി: കട്ടപ്പന റോഡിൽ, ചക്കുപള്ളം ആറാംമൈലിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക് 12.45ഓടെയായിരുന്നു സംഭവം. ചക്കുപള്ളം സ്വദേശി, പുളിമൂട്ടിൽ ഉണ്ണി (70), ഗ്രേസിക്കുട്ടി (65), കുന്നേൽകരോട്ട് നോയൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കാറിൽ സഞ്ചരിച്ചവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാരും മറ്റുള്ളവരും ചേർന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ, ഉണ്ണിയുടെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗ്രേസിക്കുട്ടിയെയും നോയലിനെയും തുടർചികിത്സക്കായി പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുമളി പോലീസ് സ്ഥലത്തെത്തി തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road safetyPolice InvestigationAccident NewsLorry- car collision
News Summary - Three injured in lorry-car collision
Next Story