മുളകുപൊടിയെറിഞ്ഞ് കള്ളൻ കവർന്നത് മുക്കുപണ്ടം
text_fieldsകുമളി: റിസോർട്ടിൽ ജോലിക്കുപോയ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് യുവാവ് മാല കവർന്നു. കവർന്നെടുത്ത മാല മുക്കു പണ്ടമായതിനാൽ പരാതിയിെല്ലന്ന് വീട്ടമ്മ പറഞ്ഞതോടെ പൊലീസിനും ആശ്വാസം.
കുമളി അട്ടപ്പള്ളത്തുനിന്ന് മുരുക്കടിക്ക് പോകുന്ന വഴിയിൽ തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. വിജനമായ വഴിയിലൂടെ ഒറ്റക്ക് നടന്നുപോകുന്നതിനിടെയാണ് യുവാവിെൻറ ആക്രമണം ഉണ്ടായതെന്ന് വീട്ടമ്മ പറഞ്ഞു. മുഖത്ത് മുളക് പൊടിയെറിഞ്ഞശേഷം കഴുത്തിലെ മാലയും പൊട്ടിച്ച് കള്ളൻ ഓടി മറഞ്ഞു.
സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും വീട്ടമ്മക്ക് പരാതി ഇെല്ലന്ന് പറഞ്ഞതോടെ അക്കിടിപറ്റിയ കള്ളനെതിരെ കേസെടുക്കാതെ പൊലീസും മടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

