തേനി സോത്തുപ്പാറ ഡാം തുറന്നു
text_fieldsകുമളി: മഴയെ തുടർന്ന് നിറഞ്ഞ തേനി ജില്ലയിലെ സോത്തുപ്പാറ ഡാമിൽനിന്ന് കൃഷി, കുടിവെള്ള ആവശ്യങ്ങൾക്ക് ജലം തുറന്നുവിട്ടു. തേനി ജില്ലയിലെ പെരിയകുളം ഭാഗത്തെ 2865 ഏക്കർ കൃഷിയിടങ്ങളിൽ നെൽകൃഷിക്കാണ് ജലം തുറന്നുവിട്ടത്.
തേനി കലക്ടർ ആർ.വി. ഷജീവനയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം എത്തിയാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. പ്രത്യേക പൂജകൾക്കൾക്കും പ്രാർഥനകൾക്കും ശേഷമായിരുന്നു ഇത്. അണക്കെട്ടിൽനിന്ന് കുടിവെള്ള, കാർഷിക ആവശ്യങ്ങൾക്ക് സെക്കൻഡിൽ 30 ഘന അടി ജലമാണ് ഇപ്പോൾ തുറന്നുവിട്ടിട്ടുള്ളത്. തേനി ജില്ലയിൽ വൈഗ അണക്കെട്ട് ഉൾപ്പെടെ അഞ്ച് ഡാമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

