പള്ളിയിലെത്തിയ വയോധികയുടെ മാല കവർന്നയാൾ അറസ്റ്റിൽ
text_fieldsബാബു സെബാസ്റ്റ്യൻ
കാഞ്ഞിരപ്പള്ളി: പ്രാർഥിക്കാനെത്തിയ വയോധികയുടെ മാല പള്ളിമുറ്റത്തുവെച്ച് കവർന്നയാൾ അറസ്റ്റിൽ. ചിറക്കടവ് പൊൻകുന്നം ആര്യംകുളത്ത് വീട്ടിൽ ബാബു സെബാസ്റ്റ്യനെയാണ് (54) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വയോധിക കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളി മുറ്റത്തെത്തിയ സമയം മൂന്ന് പവന്റെ മാല പറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
പരാതിയെത്തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു. പണയംവെച്ച സ്വർണം പൊൻകുന്നത്തെ കടയിൽനിന്ന് കണ്ടെടുത്തു.
കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ കെ.ജി. ശ്യാംകുമാർ, എസ്.ഐ അഭിലാഷ്, സി.പി.ഒമാരായ ശ്രീരാജ്, പീറ്റര്‍, വിമൽ, അരുൺ അശോക് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

