Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightപ്ലാസ്റ്റിക്കിന്...

പ്ലാസ്റ്റിക്കിന് വിട;10 രൂപക്ക്​ കുമളിയിൽ തമിഴ്​നാട്​ വക തുണിസഞ്ചി കൗണ്ടർ

text_fields
bookmark_border
പ്ലാസ്റ്റിക്കിന് വിട;10 രൂപക്ക്​ കുമളിയിൽ തമിഴ്​നാട്​ വക തുണിസഞ്ചി കൗണ്ടർ
cancel
camera_alt

കു​മ​ളി സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ സ്ഥാ​പി​ച്ച തു​ണി​സ​ഞ്ചി കൗ​ണ്ട​റും

ഇ​തി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന സ​ഞ്ചി​യും

കു​മ​ളി: പ്ലാ​സ്റ്റി​ക്​ കി​റ്റു​ക​ൾ, സ​ഞ്ചി​ക​ൾ എ​ന്നി​വ​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​രു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് പ​ക​രം സം​വി​ധാ​നം ഒ​രു​ക്കാ​ൻ ക​ഴി​യാ​ത്ത​പ്പോ​ൾ, അ​തി​ർ​ത്തി​യി​ൽ തു​ണി​സ​ഞ്ചി ഓ​ട്ടോ​മാ​റ്റി​ക്​ കൗ​ണ്ട​ർ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ത​മി​ഴ്നാ​ട്. കു​മ​ളി ടൗ​ണി​ൽ കേ​ര​ള -ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ത​മി​ഴ്നാ​ട് പൊ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് കെ​ട്ടി​ട​ത്തി​ന്​ മു​ന്നി​ലാ​ണ് കൗ​ണ്ട​ർ. ത​മി​ഴ്നാ​ട്ടി​ൽ ഏ​റെ കാ​ല​ങ്ങ​ളാ​യി നി​ല​വി​ലു​ള്ള മ​ഞ്ഞ സ​ഞ്ചി കൗ​ണ്ട​റാ​ണ് അ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ബാ​ങ്കു​ക​ളു​ടെ എ.​ടി.​എം കൗ​ണ്ട​ർ മാ​തൃ​ക​യി​ലാ​ണ് ഇ​തി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം. പ​ത്ത് രൂ​പ നാ​ണ​യം നി​ക്ഷേ​പി​ച്ചാ​ലു​ട​ൻ ആ​റാ​യി മ​ട​ക്കി​യ മ​ഞ്ഞ സ​ഞ്ചി കൗ​ണ്ട​റി​ൽ​നി​ന്ന്​ പു​റ​ത്തു​വ​രും. ന​ല്ല ഈ​ടും ഉ​റ​പ്പു​മു​ള്ള സ​ഞ്ചി​യി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​റി​ന്‍റെ മു​ദ്ര​യു​മു​ണ്ട്.

പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക്​ മു​മ്പേ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നെ​ത്തു​ന്ന വ്യാ​പാ​രി​ക​ൾ പ​ണം സൂ​ക്ഷി​ക്കു​ന്ന​തി​നും ഭ​ക്ഷ​ണം കൊ​ണ്ടു​വ​രാ​നു​മെ​ല്ലാം ഇ​ത്ത​രം സ​ഞ്ചി​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​ട​ക്കാ​ല​ത്ത് ത​മി​ഴ​രും പ്ലാ​സ്റ്റി​ക്കി​ലേ​ക്ക് മാ​റി​യെ​ങ്കി​ലും ഇ​ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​തോ​ടെ​യാ​ണ് തു​ണി​സ​ഞ്ചി കൗ​ണ്ട​റു​ക​ൾ സ​ർ​ക്കാ​ർ തു​റ​ന്ന​ത്. അ​തി​ർ​ത്തി​യി​ലെ തു​ണി​സ​ഞ്ചി കൗ​ണ്ട​ർ കു​മ​ളി​യി​ലെ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ, യാ​ത്ര​ക്കാ​ർ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KumaliTamil Naducloth bag counter
News Summary - Tamil Nadu's cloth bag counter in Kumali for Rs.10
Next Story