അതിർത്തിയിൽ തമിഴ്നാട് ചെക്ക് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു
text_fieldsകുമളി ടൗണിന് സമീപം തമിഴ്നാട് അതിർത്തിയിൽ ആരംഭിച്ച പൊലീസ് ചെക് പോസ്റ്റ്
കുമളി: സംസ്ഥാന അതിർത്തിയിൽ കുമളി പൊലീസ് സ്റ്റേഷന് സമീപം തമിഴ്നാട് പൊലീസിെൻറ ചെക്ക് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. എസ്.ഐയുടെ നേതൃത്വത്തിൽ പത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുപ്പുകാലമായതിനാൽ കേന്ദ്രസേന അംഗങ്ങളും ചെക്ക് പോസ്റ്റിലെ പരിശോധനകൾക്ക് കുമളിയിലുണ്ട്. പുതിയ ചെക്ക് പോസ്റ്റ് നിലവിൽ വന്നതോടെ ഇരുഭാഗത്തേക്കും പോകുന്ന വാഹനങ്ങൾ കേരള അതിർത്തിയിലെ എക്സൈസ് ചെക്ക് പോസ്റ്റിന് പുറെമ അതിർത്തിയിലെ തമിഴ്നാട് ചെക്ക് പോസ്റ്റും കടന്നുവേണം യാത്ര തുടരാൻ.
തമിഴ്നാട്ടിൽനിന്ന് വ്യാപകമായി കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും കേരളത്തിലേക്ക് കടത്തുകയും അതിർത്തിയിലെ ആളൊഴിഞ്ഞ പ്രദേശങ്ങൾ സാമൂഹികവിരുദ്ധ താവളമാവുകയും ചെയ്തതോടെയാണ് കുമളി ടൗണിന് സമീപംതന്നെ ചെക്ക് പോസ്റ്റ് പ്രവർത്തനം ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്.
കുമളിയിൽ തമിഴ്നാട് പൊലീസിെൻറ ഓഫിസും പ്രവർത്തനം ആരംഭിച്ചത് ഇരുഭാഗെത്തയും സേനകൾ തമ്മിൽ ആശയ വിനിമയം ശക്തമാകാനും കുറ്റകൃത്യങ്ങൾ കുറയാനും കാരണമാകുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

