Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightവേനലായി; റോഡുകൾ...

വേനലായി; റോഡുകൾ വെട്ടിപ്പൊളിച്ച് വാട്ടർ അതോറിറ്റി

text_fields
bookmark_border
road
cancel
camera_alt

കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്നു

കു​മ​ളി: വേ​ന​ലാ​യ​തോ​ടെ റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​ത് ആ​ഘോ​ഷ​മാ​ക്കി വാ​ട്ട​ർ അ​തോ​റി​റ്റി. അ​ട്ട​പ്പ​ള്ള​ത്ത് കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച റോ​ഡ് പൊ​ളി​ക്കാ​നെ​ത്തി​യ​വ​രെ നാ​ട്ടു​കാ​ർ വി​ര​ട്ടി ഓ​ടി​ച്ചു. കു​മ​ളി അ​ട്ട​പ്പ​ള്ളം വ​ഴി ക​ട്ട​പ്പ​ന ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ്​ പൊ​ളി​ക്കാ​നാ​ണ്​ വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ എ​ത്തി​യ​ത്.

ഈ ​ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടി​യൊ​ഴു​കു​ന്ന​താ​യി നാ​ട്ടു​കാ​രെ വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു കു​ത്തി​പ്പൊ​ളി​ക്ക​ൽ. എ​ന്നാ​ൽ, പ്ര​ദേ​ശ​ത്ത് പൈ​പ്പ് പൊ​ട്ടി​യ​ത് കാ​ണാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ പ​ണി മ​തി​യാ​ക്കി അ​ധി​കൃ​ത​ർ സ്ഥ​ലം വി​ട്ടു.

വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ന്ന അ​ട്ട​പ്പ​ള്ളം റോ​ഡ് അ​ടു​ത്തി​ടെ​യാ​ണ് കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ച് പു​തു​ക്കി​പ്പ​ണി​ത​ത്. കു​മ​ളി ടൗ​ണി​ൽ ദേ​ശീ​യ പാ​ത​യി​ൽ പ​ല​ത​വ​ണ റോ​ഡ് പൊ​ളി​ച്ച് പൈ​പ്പ് ന​ന്നാ​ക്കി​യെ​ങ്കി​ലും ഇ​പ്പോ​ഴും വെ​ള്ളം ഒ​ഴു​കു​ന്ന​ത് ത​ട​യാ​നാ​യി​ട്ടി​ല്ല. അ​ടു​ത്തി​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ മി​ക്ക റോ​ഡി​ലും പൈ​പ്പ് ക​ണ​ക്ഷ​ൻ കൊ​ടു​ക്കാ​നും വെ​ള്ളം ലീ​ക്കാ​കു​ന്ന​ത് ത​ട​യാ​നും കു​ത്തി​പ്പൊ​ളി​ക്ക​ൽ വ്യാ​പ​ക​മാ​ണ്. പൊ​ളി​ക്കു​ന്ന റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മ്മി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ശ്ര​ദ്ധി​ക്കാ​റി​ല്ല.

കു​മ​ളി അ​മ​രാ​വ​തി, കാ​ര​ക്ക​ണ്ടം കു​രി​ശു​മ​ല, റോ​സാ​പ്പൂ​ക്ക​ണ്ടം, താ​മ​ര​ക്ക​ണ്ടം, ല​ബ്ബ​ക്ക​ണ്ടം മേ​ഖ​ല​ക​ളി​ൽ പു​തു​താ​യി വാ​ട്ട​ർ ക​ണ​ക്ഷ​ൻ കൊ​ടു​ക്കാ​ൻ റോ​ഡ്പൊ​ളി​ച്ചെ​ങ്കി​ലും ഇ​തൊ​ന്നും പു​ന​ർ​നി​ർ​മ്മി​ക്കാ​ത്ത​ത് നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​യി​ട്ടു​ണ്ട്.

വാ​ട്ട​ർ അ​തോ​റി​റ്റി - പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ത്തു​ക​ളി​ച്ചാ​ണ് ന​ല്ല റോ​ഡു​ക​ൾ മു​ഴു​വ​ൻ ത​ക​ർ​ക്കു​ന്ന​തെ​ന്നും ഇ​തി​ന്​ പി​ന്നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന ക​രാ​റു​കാ​രു​മാ​യു​ള്ള ഒ​ത്തു​ക​ളി​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Water AuthorityIdukki NewsRoad
News Summary - summer season-water authority by dip up the roads
Next Story