Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightമനുഷ്യ-വന്യജീവി...

മനുഷ്യ-വന്യജീവി സംഘര്‍ഷം: ആദിവാസി സമൂഹത്തിന്റെ അറിവുകള്‍ ഉപയോഗപ്പെടുത്തും -ഷി​ബു ബേ​ബി​ജോ​ണ്‍

text_fields
bookmark_border
മനുഷ്യ-വന്യജീവി സംഘര്‍ഷം: ആദിവാസി സമൂഹത്തിന്റെ അറിവുകള്‍ ഉപയോഗപ്പെടുത്തും -ഷി​ബു ബേ​ബി​ജോ​ണ്‍
cancel
camera_alt

മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ മ​ന്നാ​ൻ വി​ഭാ​ഗ​ക്കാ​രു​ടെ കു​ടി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു

കു​മ​ളി: ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ അ​റി​വു​ക​ൾ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍ഷം ല​ഘൂ​ക​രി​ക്കാ​നും വ​ന​പ​രി​പാ​ല​ന​ത്തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് വ​നം മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍. ആ​ദി​വാ​സി സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി പ​രി​ഹാ​രം കാ​ണാ​ൻ വ​നം വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച ഊ​രു​ണ​ര്‍വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ന്നാ​ന്‍, പ​ളി​യ ഊ​രു​ക​ളി​ലെ നി​വാ​സി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി. കു​മ​ളി ഇ​ക്കോ ടൂ​റി​സം വി​ക​സ​ന​ത്തി​ന് 50 കോ​ടി​യു​ടെ പ്രൊ​പ്പോ​സ​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​രി​ന് സ​മ​ര്‍പ്പി​ക്കും. ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി കൂ​ടു​ത​ല്‍ വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ക.

വ​ന​വു​മാ​യും വ​നം വ​കു​പ്പി​ന്റെ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട് ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ള്‍ക്ക് തൊ​ഴി​ല്‍ ഉ​റ​പ്പാ​ക്കും. മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ വൈ​ല്‍ഡ് ലൈ​ഫ് ബോ​ര്‍ഡി​ല്‍ ആ​ദ്യ​മാ​യി ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ല്‍ നി​ന്ന് മ​ന്നാ​ന്‍ സ​മൂ​ഹ​ത്തി​ലെ രാ​ജാ​വ് രാ​മ​ന്‍ രാ​ജ മ​ന്നാ​ന്‍, നി​ല​മ്പൂ​ര്‍ ചോ​ല​നാ​യ്ക്ക സ​മൂ​ഹ​ത്തി​ലെ വി​നോ​ദ് എ​ന്നി​വ​രെ ഉ​ള്‍പ്പെ​ടു​ത്തി​യ വി​വ​ര​വും മ​ന്ത്രി അ​റി​യി​ച്ചു. ഊ​രു​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണും. റോ​ഡു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യും.

വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കും. തേ​ക്ക​ടി​യി​ല്‍ വി​വി​ധ ഇ.​ഡി.​സി​ക​ള്‍ വ​ഴി 200ഓ​ളം പേ​ര്‍ക്ക് താ​ൽ​ക്കാ​ലി​ക തൊ​ഴി​ലും 43 പേ​ര്‍ക്ക് വാ​ച്ച​ര്‍മാ​രാ​യി സ്ഥി​രം ജോ​ലി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍ഷം ഈ ​മേ​ഖ​ല​ക​ളി​ല്‍ കു​റ​വാ​ണെ​ന്നും ഇ.​ഡി.​സി​ക​ള്‍ രൂ​പ​വ​ത്ക​രി​ച്ച​തു മു​ത​ല്‍ ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം പൂ​ര്‍ണ​മാ​യും ഇ​ല്ലാ​താ​യെ​ന്നും മ​ന്നാ​ന്‍ സ​മു​ദാ​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ഷാ​ജി പ​ന​യ​ന്‍, ടി. ​ബി​ജു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. വാ​ച്ച​ര്‍ ജോ​ലി​ക​ളി​ല്‍ വ​നി​ത​ക​ളെ​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സു​നി​ത ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ല്‍മ​ല ടൂ​റി​സം പ്രോ​ജ​ക്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കോ​ഴി​മ​ല രാ​ജാ​വ് രാ​മ​ന്‍ രാ​ജ​മ​ന്ന​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഊ​രു​ണ​ര്‍വി​ന്റെ ഭാ​ഗ​മാ​യു​ള്ള മ​ന്ത്രി​യു​ടെ ര​ണ്ടാ​മ​ത്തെ ഊ​രു സ​ന്ദ​ര്‍ശ​ന​മാ​ണി​ത്. അ​ഡ്വ. സി​റി​യ​ക് തോ​മ​സ് എം.​എ​ല്‍.​എ, അ​ഡി. പ്രി​ന്‍സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് ഡോ. ​പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​എം. വ​ര്‍ഗീ​സ്, ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ പി.​പി. പ്ര​മോ​ദ്, ഡി.​എ​ഫ്.​ഒ ല​ക്ഷ്മി, കോ​ഴി​മ​ല രാ​ജാ​വ് രാ​മ​ന്‍ രാ​ജ മ​ന്നാ​ന്‍, നാ​ട്ടു മ​ന്നാ​ന്‍ കാ​ണി രാ​മ​ന്‍, ആ​ര്‍. ഷാ​ജി, വി​വി​ധ ഇ ​ഡി സി ​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ല്‍ പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​നും വ​ന​സം​ര​ക്ഷ​ക​നു​മാ​യ അ​രു​വി​യെ മ​ന്ത്രി ആ​ദ​രി​ച്ചു. 15 സ്വാ​ശ്ര​യ സം​ഘ​ങ്ങ​ള്‍ ന​ട​ത്തു​ന്ന വ​ന്‍ ധ​ന്‍ വി​കാ​സ് കേ​ന്ദ്ര വ​ര്‍ക്ക് ഷോ​പ്പും മ​ന്ത്രി സ​ന്ദ​ര്‍ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shibu baby johnforest ministertribal communityHuman Wildlife Conflict
News Summary - Shibu Baby John says utilize the knowledge of the tribal community for Human wildlife conflict
Next Story