Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightശബരിമല സീസൺ: കുമളിയിലെ...

ശബരിമല സീസൺ: കുമളിയിലെ കടകളിൽ വ്യാപക പൊലീസ്​ പരിശോധന

text_fields
bookmark_border
ശബരിമല സീസൺ: കുമളിയിലെ കടകളിൽ വ്യാപക പൊലീസ്​ പരിശോധന
cancel
camera_alt

കു​മ​ളി തേ​ക്ക​ടി ക​വ​ല​യി​ലെ സീ​സ​ൺ ക​ട​ക​ളി​ൽ പൊ​ലീ​സ്

പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​മ​ളി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യി തു​റ​ക്കു​ന്ന ക​ട​ക​ൾ സൃ​ഷ്ടി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ​പൊ​ലീ​സ്​ രം​ഗ​ത്ത്​. തീ​ർ​ഥാ​ട​ന കാ​ല​ത്ത് പ​തി​വാ​യി സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന സീ​സ​ൺ ക​ട​ക്കാ​രെ​യും ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​രെ​യും സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണം പൊ​ലീ​സ്​ ആ​രം​ഭി​ച്ചു. ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി കു​മ​ളി യൂ​നി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ച അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ താ​ൽ​ക്കാ​ലി​ക ക​ട​ക്കാ​ർ​ക്ക് സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കി വ്യാ​പാ​രം ചെ​യ്യാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.കു​മ​ളി ടൗ​ണി​ൽ തേ​ക്ക​ടി ക​വ​ല മു​ത​ൽ ഹോ​ളി​ഡേ ഹോ​മി​നു സ​മീ​പം വ​രെ​യാ​ണ് താ​ൽ​ക്കാ​ലി​ക ക​ട​ക​ൾ.

ശ​ബ​രി​മ​ല​യി​ൽ പോ​യി മ​ട​ങ്ങി​വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​യി നേ​ന്ത്ര​ക്കാ​യ ചി​പ്സ്, ഹ​ൽ​വ, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ളാ​ണ് ദേ​ശീ​യ പാ​ത​യോ​ര​ത്ത് തു​റ​ക്കു​ന്ന​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ വ​ൻ തു​ക ത​റ​വാ​ട​ക ന​ൽ​കി​യാ​ണ് സീ​സ​ൺ ക​ട​ക​ൾ ഒ​രു​ക്കു​ന്ന​ത്. ഇ​വി​ടേ​ക്ക്​ തീ​ർ​ഥാ​ട​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ഓ​രോ ക​ട​ക്കു മു​ന്നി​ലും ജീ​വ​ന​ക്കാ​ർ ഇ​റ​ങ്ങി​നി​ൽ​ക്കു​ന്ന​ത് പ​ല​പ്പോ​ഴും ക​ട​ക്കാ​ർ ത​മ്മി​ൽ സം​ഘ​ട്ട​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കാ​റു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ച്ച്, തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​യി​ട്ടാ​ണ് ക​ട​ക​ളി​ലെ ക​ച്ച​വ​ടം. സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ന​ട​പ്പാ​ത​യി​ലേ​ക്കി​റ​ക്കി ചി​പ്സ് ത​യാ​റാ​ക്കാ​നു​ള്ള ച​ട്ടി​യും ഗ്യാ​സ് സി​ലി​ണ്ട​റും വെ​ക്കു​ന്ന​തും നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്.

സീ​സ​ണി​ൽ പ​തി​വാ​യി ഏ​റ്റു​മു​ട്ട​ലു​ക​ൾ ന​ട​ക്കു​ന്ന​ത് പൊ​ലീ​സി​നും നാ​ട്ടു​കാ​ർ​ക്കും ത​ല​വേ​ദ​ന​യാ​യ​തോ​ടെ​യാ​ണ് ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പൊ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​ത്. ന​ട​പ്പാ​ത കൈ​യേ​റി​യു​ള്ള വ്യാ​പാ​രം, റോ​ഡി​ൽ ഇ​റ​ങ്ങി തീ​ർ​ഥാ​ട​ക​രെ വി​ളി​ച്ചു​ക​യ​റ്റു​ന്ന​ത്, ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ക്ക​ൽ എ​ന്നി​വ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി​ൻ ആ​ൻ​റ​ണി പ​റ​ഞ്ഞു. ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റു​മ​ണി മു​ത​ൽ കു​മ​ളി​യി​ലെ മു​ഴു​വ​ൻ സീ​സ​ൺ ക​ട​ക​ളി​ലും പൊ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത്, ഫു​ഡ് സേ​ഫ്​​റ്റി, ആ​രോ​ഗ്യ, അ​ള​വു​തൂ​ക്ക സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഹെ​ൽ​ത്ത് കാ​ർ​ഡ്, ക​ട​യു​ട​മ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ എ​ന്നി​വ ശേ​ഖ​രി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KumilyShopsSabarimala NewsSabarimala seasonPolice Inspection
News Summary - Sabarimala season: Widespread police inspection of shops in Kumily
Next Story