Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightപാസില്ലാതെ എത്തിയ...

പാസില്ലാതെ എത്തിയ തൊഴിലാളികളെ പൊലീസ് തടഞ്ഞു

text_fields
bookmark_border
covid
cancel
camera_alt

ക​മ്പം​മെ​ട്ട് ചെ​ക്പോ​സ്​​റ്റി​ൽ കേ​ര​ള പൊ​ലീ​സ് ത​ട​ഞ്ഞ​തി​നെ​തി​രെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ

ക​മ്പ​ത്ത് റോ​ഡ് ഉ​പ​രോ​ധി​ച്ച​പ്പോ​ൾ

കു​മ​ളി: കോ​വി​ഡ് പ്ര​തി​രോ​ധ ഭാ​ഗ​മാ​യി നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി ത​മി​ഴ്നാ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ. നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ ബു​ധ​നാ​ഴ്ച അ​തി​ർ​ത്തി ക​ട​ക്കാ​നെ​ത്തി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ ക​മ്പം​മെ​ട്ട് ചെ​ക്​​​പോ​സ്​​റ്റി​ൽ പൊ​ലീ​സ് ത​ട​ഞ്ഞ​തി​നെ​തി​രെ തൊ​ഴി​ലാ​ളി​ക​ൾ ക​മ്പ​ത്ത് റോ​ഡ് ഉ​പ​രോ​ധി​ച്ചു.

ജി​ല്ല​യി​ലെ നെ​ടു​ങ്ക​ണ്ടം, കു​മ​ളി, ക​ട്ട​പ്പ​ന, വ​ണ്ട​ൻ​മേ​ട്, മാ​ലി, ച​ക്കു​പ​ള്ളം, ക​മ്പം​മെ​ട്ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി​ക്കാ​യി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​മ്പം-​ക​മ്പം​മെ​ട്ട് റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ ഇ-​പാ​സി​ന്​ പു​റ​മെ കോ​വി​ഡ് ടെ​സ്​​റ്റ്​ ന​ട​ത്തി നെ​ഗ​റ്റി​വാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും കൈ​യി​ൽ ക​രു​ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ, ഇ​ത് പാ​ലി​ക്കാ​തെ ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ജീ​പ്പു​ക​ളി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് പൊ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞ​ത്.

തൊ​ഴി​ലാ​ളി​ക​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ച​തോ​ടെ ത​മി​ഴ്നാ​ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ടു​ക്കി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ച്​ തൊ​ഴി​ലാ​ളി​ക​ളെ ബു​ധ​നാ​ഴ്ച തോ​ട്ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workerspolice#Covid19
News Summary - Police stopped the workers who arrived without a pass
Next Story