Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightമൃഗവേട്ട:...

മൃഗവേട്ട: വനാതിർത്തിയിലെ തോട്ടങ്ങളിൽ വനപാലകരുടെ പരിശോധന

text_fields
bookmark_border
മൃഗവേട്ട: വനാതിർത്തിയിലെ തോട്ടങ്ങളിൽ വനപാലകരുടെ പരിശോധന
cancel

കു​മ​ളി: പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​നു ചു​റ്റു​മു​ള്ള കൃ​ഷി​യി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മൃ​ഗ​വേ​ട്ട വ്യാ​പ​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി വ​നം വ​കു​പ്പ് രം​ഗ​ത്ത്. കോ​ട്ട​യം ഡി.​എ​ഫ്.​ഒ എ​ൻ. രാ​ജേ​ഷ്, ഫ്ല​യി​ങ്​ സ്ക്വാ​ഡ് ഡി.​എ​ഫ്.​ഒ എ​സ്. സ​ന്ദീ​പ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് വേ​ട്ട​ക്കാ​രെ ക​ണ്ടെ​ത്താ​നും വേ​ട്ട ത​ട​യാ​നു​മാ​യി വ്യാ​പ​ക ശ്ര​മം തു​ട​രു​ന്ന​ത്. വേ​ട്ട ത​ട​യാ​ൻ ആ​ൻ​റി പോ​ച്ചി​ങ്​ സ്ക്വാ​ഡ് സ​ജീ​വ​മാ​ക്കി​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്ന​ത്. കു​മ​ളി റേ​ഞ്ച് ഓ​ഫി​സ​ർ എ. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​രു​ടെ സം​ഘം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​മാ​യ ത​ങ്ക​മ​ല, തൊ​ണ്ടി​യാ​ർ, മൂ​ല​ക്ക​യം, മാ​ട്ടു​പ്പെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലും വി​വി​ധ എ​സ്റ്റേ​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

വ​ന​മേ​ഖ​ല​ക്ക്​ ചു​റ്റും മൃ​ഗ​വേ​ട്ട​ക്കാ​ർ സ​ജീ​വ​മാ​ണെ​ന്ന ‘മാ​ധ്യ​മം’ വാ​ർ​ത്ത​യെ തു​ട​ർ​ന്ന് സ​ജീ​വ​മാ​യ വ​നം വ​കു​പ്പ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ര​ണ്ട് ആ​ന​ക്കൊ​മ്പു​കേ​സും മ്ലാ​വി​റ​ച്ചി​യും കൊ​മ്പു​ക​ളും ത​ടി​യും പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 10 പ്ര​തി​ക​ളും പി​ടി​യി​ലാ​യി. ഇ​തി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വേ​ട്ട ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoachingInspectionforest guardsforest border plantations
News Summary - Poaching: Inspection by forest guards in forest border plantations
Next Story