Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightഇനി അതിർത്തി കടക്കണ്ട;...

ഇനി അതിർത്തി കടക്കണ്ട; കുമളിയിൽ കമ്പം മോഡൽ പച്ചക്കറി മാർക്കറ്റ്

text_fields
bookmark_border
kumily vegetable market
cancel

കു​മ​ളി: കു​റ​ഞ്ഞ​വി​ല​യ്​​ക്ക്​ പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ ഇ​നി ക​മ്പ​ത്തേ​ക്ക് വ​ണ്ടി ക​യ​റ​ണ്ട. ശ​നി​യാ​ഴ്ച അ​ട്ട​പ്പ​ള്ള​ത്ത് ആ​രം​ഭി​ച്ച പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ​ത്തി​യാ​ൽ മ​തി. ക​മ്പ​ത്തെ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് ഒ​റ്റ ദി​വ​സം​കൊ​ണ്ട് കു​മ​ളി​യി​ലേ​ക്ക് പ​റി​ച്ചു​ന​ട്ട​തു പോ​ലെ​യാ​ണ്​ ഇ​തെ​ന്ന്​ നാ​ട്ടു​കാ​ർ.

ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു മാ​ർ​ക്ക​റ്റ് എ​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട്ട​പ്പ​ള്ള​ത്തെ ഫി​ഷ് മാ​ർ​ക്ക​റ്റ് കോ​മ്പൗ​ണ്ടി​ലാ​ണ്​ പൊ​തു​മാ​ർ​ക്ക​റ്റ് തു​റ​ന്ന​ത്. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കി കു​മ​ളി​യി​ൽ​ത​ന്നെ ത​മി​ഴ്നാ​ട്ടി​ലെ വി​ല​യ്​​ക്ക്​ പ​ച്ച​ക്ക​റി വാ​ങ്ങാം. ശ​നി​യാ​ഴ്ച രാ​വി​ലെ ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നാ​ണ് പൊ​തു​മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. വാ​ഴൂ​ർ സോ​മ​ൻ എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​ടി. ബി​നു, കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ശാ​ന്തി ഷാ​ജി​മോ​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഹൈ​റേ​ഞ്ചി​ലെ നാ​ട്ടു​കാ​ർ പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ 23 കി​ലോ​മീ​റ്റ​ർ അ​ക​ലെ ത​മി​ഴ്നാ​ട് ക​മ്പ​ത്തെ പ​ച്ച​ക്ക​റി ച​ന്ത​യെ​യാ​ണ് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തേ രീ​തി​യി​ൽ ത​മി​ഴ്നാ​ട്ടി​ലെ വ്യാ​പാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​മ​ളി​യി​ലെ മാ​ർ​ക്ക​റ്റും പ്ര​വ​ർ​ത്തി​ക്കു​ക. ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്ത​നം. ഉ​ദ്​​ഘാ​ട​ന ദി​ന​ത്തി​ൽ 70ല​ധി​കം വ്യാ​പാ​രി​ക​ളാ​ണ് മാ​ർ​ക്ക​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kumilyKambamvegetable market
News Summary - no need to cross the border anymore; Kambam model vegetable market in kumily
Next Story