കുമളി: പുതുവർഷത്തെ ആദ്യത്തെ ആഘോഷമായ പൊങ്കൽ ഗംഭീരമാക്കാൻ റേഷൻ കാർഡ് ഉടമകൾക്ക് പണവും സാധനങ്ങളും നൽകുമെന്ന വാഗ്ദാനവുമായി തമിഴ്നാട് സർക്കാർ.
ഓരോ കാർഡ് ഉടമയ്ക്കും 2500 രൂപക്ക് പുറമേ പൊങ്കൽ പാചകത്തിനായി ഒരു കിലോ അരി, ഒരു കിലോ പഞ്ചസാര, കരിമ്പ്, കശുവണ്ടി, ഉണക്കമുന്തിരി എന്നിവയും റേഷൻ കടകൾ വഴി സൗജന്യമായി നൽകുമെന്നാണ് സർക്കാർ അറിയിപ്പ്. 2021 ജനുവരി 15 നാണ് പൊങ്കൽ ആഘോഷങ്ങൾ നടക്കുക.
കേരളത്തിനൊപ്പം തമിഴ്നാട്ടിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർമാരെ ആകർഷിക്കാൻ വരും മാസങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ആലോചനയിലാണ് തമിഴ്നാട് സർക്കാർ.