അധിനിവേശ സസ്യങ്ങളെ പിഴുതെറിഞ്ഞ് പ്രകൃതിസ്നേഹികളുടെ സംഘം
text_fieldsപെരിയാർ കടുവ സങ്കേതത്തിലെത്തിയ പ്രകൃതിസ്നേഹികളുടെ സംഘം
കുമളി: വന്യജീവി സങ്കേതങ്ങളിലെ ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്ന അധിനിവേശ സസ്യങ്ങളെ നിർമാർജനം ചെയ്യുന്നതിനായി പെരിയാർ കടുവ സങ്കേതത്തിൽ ഇക്കോ റെസ്റ്റോറേഷൻ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ‘എർത്തിങ് നേച്ചർ ഫൗണ്ടേഷൻ’ എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളമുള്ള 27 സന്നദ്ധ പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുത്തത്. ക്യാമ്പ് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ആർ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വന്യജീവികളുടെ ആഹാരശൃംഖലയെയും തദ്ദേശീയ സസ്യങ്ങളുടെ വളർച്ചയെയും തടസ്സപ്പെടുത്തുന്ന സെന്ന, യുപ്പറ്റോറിയം, രക്തപുഷ്പം, സിംഗപ്പുർ ഡെയ്സി തുടങ്ങിയ അധിനിവേശ സസ്യങ്ങളാണ് സന്നദ്ധ പ്രവർത്തകർ വനത്തിനുള്ളിൽനിന്ന് നീക്കം ചെയ്തത്. പെരിയാർ ടൈഗർ റിസർവിലെ ഉദ്യോഗസ്ഥരും എർത്തിങ് നേച്ചർ ഫൗണ്ടേഷൻ ഭാരവാഹികളും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

