വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി കേരളത്തിലേക്ക് കടന്നത് 200ലേറെ പേർ
text_fieldsഅറസ്റ്റിലായ സതീഷ് കുമാർ, മുരുകൻ, വിജയകുമാർ, വേൽമുരുകൻ
കുമളി: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതിനിടെ തമിഴ്നാട്ടിൽനിന്ന് വ്യാജ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി കേരളത്തിലേക്ക് കടന്നത് ഇരുനൂറിലധികം പേർ. കുമളി, കമ്പംമെട്ട്, ചെക്ക്പോസ്റ്റുകൾ വഴിയാണ് പൊലീസ്, ആരോഗ്യവകുപ്പ് അധികൃതരെ കബളിപ്പിച്ച് വ്യാജ സർട്ടിഫിക്കറ്റുമായി ആളുകൾ കടന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
വ്യാജ സർട്ടിഫിക്കറ്റ് നിർമാണം സംബന്ധിച്ച് പൊലീസിനു ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ഇവ തയാറാക്കി നൽകിയ തേനി ജില്ലയിലെ കമ്പത്ത് പ്രവർത്തിച്ചിരുന്ന കമ്പ്യൂട്ടർ കേന്ദ്രം പൊലീസ് അടപ്പിച്ചു. നടത്തിപ്പുകാരായ ഉത്തമപാളയം സ്വദേശി സതീഷ് കുമാർ, മുരുകൻ, വിജയകുമാർ, വേൽമുരുകൻ എന്നിവരെ അറസ്റ്റ് ചെയ്തു. വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിനുപയോഗിച്ച കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ദിവസങ്ങൾക്കുമുമ്പ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാനെത്തിയ രണ്ടുപേരെ സംശയം തോന്നി പൊലീസ് തടഞ്ഞിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജില്ലയിലെ തോട്ടം മേഖലയിൽ ഉൾെപ്പടെ എത്തിയവരിൽ പലർക്കും കോവിഡ് ബാധിതരായിരുന്നെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്താൻ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

