തേക്കടിയിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്രക്ക് തുടക്കമായി
text_fieldsകെ.എസ്.ആർ.ടി.സി. ഉല്ലാസയാത്ര വാഴൂർ സോമൻ എം.എൽ.എ.ഫ്ലാഗ് ഓഫ് ചെയ്യുന്നു
കുമളി: ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി കെ.എസ് ആർ.ടി.സി കുമളി ഡിപ്പോയുടെ നേതൃത്വത്തിൽ ബഡ്ജറ്റ് ടൂറിസം പരിപാടിക്ക് തുടക്കമായി.
കുമളിയിൽ നിന്ന് രാവിലെ എട്ടിന് ആരംഭിക്കുന്ന ബസ് യാത്ര പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങൾ സന്ദർശിച്ച് വൈകിട്ട് തിരികെ കുമളിയിൽ എത്തിച്ചേരും. 380 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിന് പുറമേ ഭക്ഷണത്തിനുള്ള ചെലവ് സഞ്ചാരികൾ വഹിക്കണം.
കുമളി കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ വാഴൂർ സോമൻ എംഎൽഎ യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് രജനി ബിജു, എ.ടി.ഒ വി.എസ്. സുരേഷ്, കെ.എസ്.ആർ.ടി.സി ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

