Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightകോ​വി​ൽ​മ​ല രാ​ജാ​വ്​...

കോ​വി​ൽ​മ​ല രാ​ജാ​വ്​ വോ​ട്ട്​ ചെ​യ്​​ത​ത്​ 45 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്ത്

text_fields
bookmark_border
കോ​വി​ൽ​മ​ല രാ​ജാ​വ്​ വോ​ട്ട്​ ചെ​യ്​​ത​ത്​ 45 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്ത്
cancel
camera_alt

കു​മ​ളി ട്രൈ​ബ​ൽ സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​വി​ൽ​മ​ല രാ​ജാ​വ് രാ​മ​ൻ രാ​ജ​മ​ന്നാ​ൻ

കു​മ​ളി: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ 45 കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്ത് രാ​ജാ​വ് കു​മ​ളി​യി​ലെ​ത്തി. കോ​വി​ൽ​മ​ല ആ​ദി​വാ​സി രാ​ജാ​വ് രാ​മ​ൻ രാ​ജ​മ​ന്നാ​നാ​ണ്​ (ബി​നു-36) ക​ട്ട​പ്പ​ന കോ​വി​ൽ​മ​ല​യി​ൽ​നി​ന്ന്​ ഭാ​ര്യ ബി​നു​മോ​ൾ​ക്കൊ​പ്പം കു​മ​ളി ല​ബ്ബ​ക്ക​ണ്ട​ത്തെ ട്രൈ​ബ​ൽ സ്കൂ​ളി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും എ​ല്ലാ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളും ആ​ദി​വാ​സി​ക​ളെ ന​ന്നാ​യി പ​രി​ഗ​ണി​ച്ച തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ന്ന​തെ​ന്നും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച ശേ​ഷം രാ​ജാ​വ് പ​റ​ഞ്ഞു. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സാ​ര​ഥി​ക​ൾ നാ​ടി​ന് കൂ​ടു​ത​ൽ ന​ന്മ​ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

കു​മ​ളി ആ​ദി​വാ​സി സെ​റ്റി​ൽ​മെൻറി​ന്​ സ​മീ​പ​ത്തെ ഗ​വ. ട്രൈ​ബ​ൽ യു.​പി സ്കൂ​ളി​ലെ ര​ണ്ടാം​ന​മ്പ​ർ ബൂ​ത്തി​ലാ​യി​രു​ന്നു രാ​ജാ​വി​നും ഭാ​ര്യ​ക്കും വോ​ട്ട്. കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡാ​യ ടൗ​ൺ വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് രാ​ജാ​വ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ടാം​ന​മ്പ​ർ ബൂ​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kovilmala kingpanchayat election 2020
Next Story