ബൈക്കിൽ കറങ്ങി ആഭരണ കവർച്ച; രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsകുമളി: ബൈക്കിൽ ചുറ്റി നടന്ന് സ്ത്രീകളുടെ ആഭരണങ്ങൾ പിടിച്ചുപറിക്കുന്ന യുവാക്കളെ തേനി പൊലീസ് അറസ്റ്റ് ചെയ്തു. തേനി സ്വദേശികളായ ബംഗ്ലാമേട്ടിൽ രാജേഷ് (36), ശെന്തിൽകുമാർ (43) എന്നിവരാണിവർ. 18.5 പവൻ സ്വർണവും ബൈക്കും പിടിച്ചെടുത്തു. തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇരുചക്രവാഹനത്തിൽ കറങ്ങി നിരവധി സ്ത്രീകളുടെ ആഭരണങ്ങളാണ് ഇരുവരും ചേർന്ന് പിടിച്ചുപറിച്ചത്.
നിരവധി പരാതികളായതോടെ ഇൻസ്പെക്ടർ സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം ഇവരെ പിടികൂടാൻ ശ്രമം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം തേനിക്ക് സമീപം വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ച സംഭവത്തിലെ അന്വേഷണത്തിനിടയിലാണ് ഇരുവരും പിടിയിലായത്. പ്രതികളെ തിങ്കളാഴ്ച തേനി കോടതിയിൽ ഹാജരാക്കും.

