Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightജമാഅത്തെ ഇസ്‌ലാമി...

ജമാഅത്തെ ഇസ്‌ലാമി സൗഹൃദ സദസ്സ്​

text_fields
bookmark_border
ജമാഅത്തെ ഇസ്‌ലാമി സൗഹൃദ സദസ്സ്​
cancel

കു​മ​ളി: മ​നു​ഷ്യ​സാ​ഹോ​ദ​ര്യ​ത്തി​െൻറ​യും സ​മാ​ധാ​ന​ത്തി​െൻറ​യും പ​ച്ച​ത്തു​രു​ത്താ​ണ്​ ഇ​സ്​​ലാ​മെ​ന്നും ഇ​സ്​​ലാ​മി​െൻറ ചി​ഹ്ന​ങ്ങ​ളും പ​ദാ​വ​ലി​ക​ളും ഉ​പ​യോ​ഗി​ച്ച് ചി​ല ശ​ക്തി​ക​ൾ രാ​ജ്യ​ത്ത് തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ​ര​ത്തു​ക​യാ​ണെ​ന്നും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഷാ​ജ​ഹാ​ൻ ന​ദ്​​വി പ​റ​ഞ്ഞു.

'ഇ​സ്​​ലാം ആ​ശ​യ​സം​വാ​ദ​ത്തി​െൻറ സൗ​ഹൃ​ദ നാ​ളു​ക​ൾ' വി​ഷ​യ​ത്തി​ൽ തേ​ക്ക​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സ​ദ​സ്സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കു​മ​ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സ​ദ​സ്സി​ൽ ന​വാ​സ് അ​സ്ഹ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

പ്ര​പ​ഞ്ച​ത്തി​ലെ ന​ന്മ​ക​ൾ ക​ണ്ണു​തു​റ​ന്ന് കാ​ണാ​നും അ​ത് ഉ​ൾ​ക്കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കാ​നും ക​ഴി​ഞ്ഞാ​ൽ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നും ഓ​രോ സ​സ്യ​ജീ​വ​ജാ​ല​ങ്ങ​ളി​ലും മ​നു​ഷ്യ​നു​ള്ള അ​റി​വ് ദൈ​വം ഒ​രു​ക്കി​വെ​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഡ​യ​ലോ​ഗ് സെൻറ​ർ കേ​ര​ള പ്ര​തി​നി​ധി ന​വാ​സ് അ​സ്ഹ​രി പ​റ​ഞ്ഞു. ഹൈ​റേ​ഞ്ച് ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ എ​ച്ച്. അ​ബ്​​ദു​ൽ റ​ഹീം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കു​മ​ളി ഷം​സു​ൽ ഇ​സ്​​ലം ജ​മാ​അ​ത്ത് ഇ​മാം മു​ജീ​ബ് റ​ഹ്​​മാ​ൻ മൗ​ല​വി, തേ​ക്ക​ടി ഓ​ർ​ത്ത​ഡോ​ക്​​സ്​ ച​ർ​ച്ച് വി​കാ​രി ഫാ. ​ഏ​ലി​യാ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, കു​മ​ളി മ​ർ​ത്തോ​മ ച​ർ​ച്ച് വി​കാ​രി ഫാ. ​വി​ജ​യ്​​മാ​മ​ൻ, വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jamaat e islami kerala
News Summary - Jamaat-e-Islami friendly audience
Next Story