Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightഇന്ന്​ ലോക കടുവ ദിനം:...

ഇന്ന്​ ലോക കടുവ ദിനം: മംഗള ഇന്ന്​ സ്വന്തം വീട്ടിലേക്ക്​

text_fields
bookmark_border
ഇന്ന്​ ലോക കടുവ ദിനം: മംഗള ഇന്ന്​   സ്വന്തം വീട്ടിലേക്ക്​
cancel
camera_alt

ഇന്ന്​ കാട്ടിലേക്ക്​ തുറന്നുവിടുന്ന മം​ഗ​ള എന്ന കടുവ

കു​മ​ളി: രണ്ടുമാസം പ്രായമുള്ളപ്പോഴായിരുന്നു​ അവളുടെ ഒറ്റപ്പെടൽ. ക​ടു​വ സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ മം​ഗ​ളാ​ദേ​വി മ​ല​യ​ടി​വാ​ര​ത്തി​ൽ​ ക​ഴി​ഞ്ഞ ന​വം​ബ​റി​ലാണ്​​ ആ കുഞ്ഞു കടുവയെ വനപാലകർ കണ്ടെത്തിയത്​. ഇതുവരെ അവരുടെ സംരക്ഷണയിലായിരുന്നു. വ്യാഴാഴ്​ച അവൾ സ്വന്തം വീട്ടിലേക്ക്​ മടങ്ങും. കാടി​െൻറ സ്വച്​ഛതയിലേക്ക്​, സ്വൈരവിഹാരത്തിനായി​. ലോ​ക ക​ടു​വ ദി​നമാ​യ ഇന്ന്​ ​മം​ഗ​ള​യെ കാ​ട്ടിലേക്ക്​ വിടാൻ ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കുഞ്ഞായിരുന്നപ്പോൾ അവൾക്കുണ്ടായിരുന്ന അവശതകളെല്ലാം ഇപ്പോൾ മാറിക്കഴിഞ്ഞു. പി​ൻ​കാ​ലു​കൾക്കും ക​ണ്ണി​നുമുണ്ടായിരുന്ന പ്രശ്​നങ്ങൾ എട്ടുമാസത്തെ പരിചരണത്തിലൂടെയാണ്​ പരിഹരിച്ചത്​.

കുമളി ക​ര​ടി​ക്ക​വ​ല​യി​ലെ ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പം പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യാ​ണ് ഇ​തുവരെ പ​രി​ച​രി​ച്ച​ത്. ക​ടു​വ സ​ങ്കേ​തം ​െഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​നി​ൽ ബാ​ബു, എ.​എ​ഫ്.​ഡി എ​മ​നു സ​ത്യ​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡോ​ക്ട​ർ​മാ​രാ​യ ശ്യാം ​ച​ന്ദ്ര​ൻ, നി​ഷ, സി​ബി എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു പ​രി​ച​ര​ണ ചു​മ​ത​ല.

സ്വ​യം ഇ​ര​തേ​ടി, സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​ക്കു​ക എ​ന്ന​താ​ണ് കടുവയെ കാ​ട്ടിൽ വിടുന്നതിലൂടെ ലക്ഷ്യമിടുന്നത്​. ഇ​തി​നാ​യി തേ​ക്ക​ടി റേ​ഞ്ചി​ലെ കൊ​ക്ക​ര​ക്ക​ണ്ടം ഭാ​ഗ​ത്ത് 22 അ​ടി ഉ​യ​ര​ത്തിലും പ​തി​നാ​യി​രം അ​ടി വി​സ്തൃ​തി​യി​ലു​ം ക​മ്പി​വേ​ലി കെ​ട്ടി തി​രി​ച്ച്​ ക​ടു​വ​ക്കു​ട്ടി​ക്കായി 'സ്വ​ന്തം' വ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ടു​വ​യെ നി​രീ​ക്ഷി​ക്കാ​ൻ കാ​മ​റ​ക​ളും സ്ഥാ​പി​ച്ചു. പ്ര​ത്യേ​കം ഒ​രു​ക്കി​യ സ്ഥ​ല​ത്ത് എ​ത്തു​ന്ന ചെ​റു ജീ​വി​ക​ളെ വേ​ട്ട​യാ​ടി ഭ​ക്ഷി​ച്ച് സ്വയം ക​രു​ത്താ​ർ​ജി​ക്കു​ന്ന​തോ​ടെ പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​മെ​ന്ന വി​ശാ​ല മേ​ഖ​ല​യി​ലേ​ക്ക് തു​റ​ന്നു വി​ടാ​നാ​ണ് തീ​രു​മാ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മു​യ​ൽ ഉ​ൾ​െ​പ്പ​ടെ ജീ​വി​ക​ളെ വ​ന​പാ​ല​ക​ർ ത​ന്നെ ജീ​വ​നോ​ടെ എ​ത്തി​ക്കും. പി​ന്നീ​ട്, ചു​റ്റു​വേ​ലി​യു​ടെ ഒ​രു ഭാ​ഗം തു​റ​ന്ന് കേ​ഴ, മ്ലാ​വ് എ​ന്നി​വ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ വ​ഴി​യൊ​രു​ക്കും. ഇ​പ്പോ​ൾ ഒ​മ്പ​ത്​ മാ​സം പ്രാ​യ​മു​ള്ള മം​ഗ​ള കൂ​ടു​ത​ൽ ക​രു​ത്തും ആ​രോ​ഗ്യ​വ​തി​യും ആ​കു​ന്ന​തോ​ടെ കൊ​ടും കാ​ടി​െൻറ വിസ്​തൃതിയിലേക്ക്​ യാത്രയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Tiger Day
News Summary - International Tiger Day
Next Story