Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightവീട്ടിൽ കഞ്ചാവ്...

വീട്ടിൽ കഞ്ചാവ് കച്ചവടം; സ്ത്രീ ​ഉ​ൾപ്പെ​ടെ മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
cannabis arrest
cancel
camera_alt

ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കി​ടെ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു

കു​മ​ളി: ലോ​ക്​​ഡൗ​ൺ മ​റ​വി​ൽ ടൗ​ണി​നു സ​മീ​പം വീ​ട്​ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന സ്ത്രീ ​ഉ​ൾ​െ​പ്പ​ടെ മൂ​ന്നു​പേ​രെ കു​മ​ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കു​മ​ളി​മേ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഷീ​ജ (43), ഇ​വ​രു​ടെ സു​ഹൃ​ത്ത് മൂ​ങ്ക​ലാ​ർ സ്വ​ദേ​ശി അ​രു​ൺ​കു​മാ​ർ (32) എ​ന്നി​വ​രെ​യും ഇ​വ​രി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് വാ​ങ്ങി​യ ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി വി​ജ​യ്പാ​ൽ സി​ങ്ങി​നെ (26)യു​മാ​ണ് ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വ് കു​മാ​ർ, എ​സ്.​ഐ അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ എ​ത്തി​ച്ച് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 600 ഗ്രാം ​ക​ഞ്ചാ​വ് ​െപാ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​ഞ്ചാ​വ് ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി വി​ൽ​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി ല​ഭി​ച്ച തു​ക​യും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പ​ക്ക​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഉ​റ​വി​ടം തേ​ടി​യെ​ത്തി​യ പൊ​ലീ​സ് ഷീ​ജ​യെ​യും അ​രു​ൺ​കു​മാ​റി​നെ​യും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സ്കൂ​ളി​നു സ​മീ​പ​ത്തെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ന​ട​ന്ന വ്യാ​പാ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ക​ഞ്ചാ​വ് വാ​ങ്ങാ​നെ​ത്തി​യ​താ​യാ​ണ് വി​വ​രം.പൊ​ലീ​സി​നു പു​റ​മെ നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്​​ഷ​ൻ ഫോ​ഴ്സ് അം​ഗ​ങ്ങ​ളാ​യ ടോം, ​മ​ഹേ​ശ്വ​ര​ൻ, ജ​ലീ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcannabis
News Summary - Home cannabis trade; Three persons, including a woman, were arrested
Next Story