Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightന്‍റെ ആ​നേ... ഒ​ന്ന്​...

ന്‍റെ ആ​നേ... ഒ​ന്ന്​ പോ​യി​ത്ത​രാ​മോ

text_fields
bookmark_border
Elephant
cancel
camera_alt

തേ​ക്ക​ടി ബോ​ട്ട് ലാ​ൻ​ഡി​ങ്ങി​ൽ എ​ത്തി​യ ഒ​റ്റ​യാ​ൻ

കു​മ​ളി: തേ​ക്ക​ടി ബോ​ട്ട്ലാ​ൻ​ഡി​ങ്ങി​ലെ ല​ഘു​ഭ​ക്ഷ​ണ​ശാ​ല​ക്ക്​ ആ​ന ഭീ​ഷ​ണി​യാ​യ​തോ​ടെ ഉ​റ​ക്ക​മി​ള​ച്ച് ജീ​വ​ന​ക്കാ​ർ. കാ​ടി​റ​ങ്ങി​വ​രു​ന്ന ഒ​റ്റ​യാ​നാ​ണ് ദി​വ​സ​ങ്ങ​ളാ​യി ല​ഘു​ഭ​ക്ഷ​ണ​ശാ​ല​ക്ക്​ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. തേ​ക്ക​ടി​യി​ലെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് വി​ദേ​ശ, സ്വ​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് കു​ടി​വെ​ള്ളം മു​ത​ൽ ഭ​ക്ഷ​ണം​വ​രെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഏ​ക ആ​ശ്ര​യ​മാ​ണ് താ​ൽ​ക്കാ​ലി​ക ഷെ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഘു​ഭ​ക്ഷ​ണ​ശാ​ല.

രാ​ത്രി ല​ഘു​ഭ​ക്ഷ​ണ​ശാ​ല​ക്ക്​ സ​മീ​പ​മെ​ത്തു​ന്ന ആ​ന, അ​ടു​ത്തി​ടെ ല​ഘു​ഭ​ക്ഷ​ണ​ശാ​ല​ക്ക്​ കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യി​രു​ന്നു. ഇ​വി​ടെ സൂ​ക്ഷി​ച്ച പ​ച്ച​ക്ക​റി, മാ​വ്, ഉ​പ്പ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ ഒ​റ്റ​യാ​ൻ അ​ക​ത്താ​ക്കി. ഇ​ത് പ​തി​വാ​ക്കി​യ​തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ​ത​ന്നെ കാ​വ​ലി​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

രാ​ത്രി തീ​ക​ത്തി​ച്ച​ശേ​ഷം ഉ​റ​ക്ക​മി​ള​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ കാ​വ​ലി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്​ വ​ക​വെ​ക്കാ​തെ ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ ആ​ന​യെ​ത്തി. നേ​രം​വെ​ളു​ത്ത​ശേ​ഷ​വും ലാ​ൻ​ഡി​ങ്ങി​ൽ ചു​റ്റി​ത്തി​രി​ഞ്ഞ ആ​ന ഉ​ച്ച​യോ​ടെ​യാ​ണ് കാ​ടു​ക​യ​റി​യ​ത്.ത​ടാ​കം നീ​ന്തി​ക്ക​യ​റി​യെ​ത്തി​യ ആ​ന ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് തേ​ക്ക​ടി​യി​ലെ ട്ര​ക്കി​ങ്​ ഓ​ഫി​സി​ന്‍റെ പി​ൻ​ഭാ​ഗ​വും ത​ക​ർ​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantThekkady lake
News Summary - Elephant threat thekkady
Next Story