കമ്പത്ത് വസ്ത്രവ്യാപാര സ്ഥാപനം കത്തിനശിച്ചു: 10 ലക്ഷത്തിന്‍റെ നഷ്ടം
text_fieldsകുമളി: സംസ്ഥാന അതിർത്തിയിലെ തമിഴ്നാട് കമ്പത്ത് റെഡിമെയ്ഡ് വസ്ത്രവ്യാപാര സ്ഥാപനം കത്തിനശിച്ചു. കമ്പം പുതിയ ബസ്റ്റാൻഡിന് സമീപം ഹക്കീം എന്ന ആളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീ പടർന്നത്.
വെള്ളിയാഴ്ച രാവിലെ പതിവ് പോലെ വ്യാപാര സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മുകൾനിലയിൽ നിന്ന് പുകചുരുൾ ഉയരുന്നത് കണ്ടത്. പോലീസ്, ഫയർഫോഴ്സ് അധികൃതരെ വിവരം അറിയിച്ചു. ഇവർ എത്തി രണ്ട് നില കെട്ടിടം തുറന്ന് തീയണക്കുന്ന ജോലികൾ ചെയ്തെങ്കിലും തയ്യൽ മെഷീനുകൾ ഉൾപ്പടെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചിരുന്നു.
ഉദ്ദേശം 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായതായി കട ഉടമ പൊലീസിനോട് പറഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് വഴിയാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. റെഡിമെയ്ഡ് വസ്ത്രങ്ങൾ തയാറാക്കി കേരളത്തിലേക്ക് ഉൾപ്പടെ അയക്കുന്ന സ്ഥാപനമാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

