കുമളി (ഇടുക്കി): ഒന്നാം മൈൽ ഒട്ടകത്തലമേട് മലമുകളിൽ വിളവെടുപ്പിനു പാകമായ കഞ്ചാവുചെടികൾ പൊലീസ് കണ്ടെത്തി നശിപ്പിച്ചു. മലമുകളിലെ കുരിശിനു സമീപമാണ് കണ്ടെത്തിയത്. കുമളി ടൗണിനു സമീപം ഏറ്റവും ഉയർന്ന പ്രദേശമാണ് ഒട്ടകത്തലമേട്. ഉദ്ദേശം അഞ്ചുമാസം പ്രായമായ 10 ചെടികളാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്.
കഞ്ചാവ് ചെടികൾ വളർത്തിയവരെ സംബന്ധിച്ച് കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു.ഒട്ടകത്തലമേട്ടിലെ ഈ മേഖല കേന്ദ്രീകരിച്ച് കുമളിയിലും പരിസരങ്ങളിലുമുള്ള ഒരു സംഘം യുവാക്കൾ പതിവായി ലഹരി ഉപയോഗിക്കാൻ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.
കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണി, എസ്.ഐ പ്രശാന്ത് വി. നായർ, ആർ. ബിനോ എന്നിവരുടെ നേതൃത്വത്തിൽ കഞ്ചാവ് ചെടികൾ പൊലീസ് നശിപ്പിച്ചു.