കുമളി: പെരിയാർ കടുവസങ്കേതത്തോട് ചേർന്ന തമിഴ്നാട് അതിർത്തി വനമേഖലയായ മേഘമല വന്യജീവി സങ്കേതത്തിെൻറ അടിവാരത്ത് കൃഷിയിടത്തിൽ കഞ്ചാവുകൃഷി കണ്ടെത്തി.
വിളവെടുപ്പിന് പാകമായ നൂറ്റമ്പതിലധികം കഞ്ചാവുചെടികളാണ് പൊലീസ് നായുടെ സഹായത്തോടെ തമിഴ്നാട് പൊലീസ് കണ്ടെത്തിയത്.
തേനി ജില്ലയിൽ കഞ്ചാവ് വിൽപന വ്യാപകമായതോടെ ഉത്തമപാളയം ഡിവൈ.എസ്.പി ചിന്നക്കണ്ണ്, സി.ഐമാരായ ശിലൈമണി, ദിവാൻ മൈതീൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചാണ് കമ്പം മണികെട്ടി ആലമരം ഭാഗത്തെ കഞ്ചാവുതോട്ടം കണ്ടെത്തിയത്. മുൾപ്പടർപ്പുകൾ നിറഞ്ഞ പ്രദേശത്തിന് നടുവിെല കഞ്ചാവ് കൃഷിയിടം പൊലീസ് നായ് വെട്രിയുടെ സഹായത്തോടെയാണ് കണ്ടെത്തിയത്.
എട്ട് അടിയോളം ഉയരമുള്ള കഞ്ചാവുചെടികൾ വിളവെടുപ്പിന് പാകമായ നിലയിലായിരുന്നു. ചെടികൾ പൂർണമായും നശിപ്പിച്ചു. ഈ പ്രദേശത്ത് കൃഷി ചെയ്യുന്നവരെ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.