കുമളി: ഒന്നാം മൈലിന് സമീപം ബാങ്കിെൻറ എ.ടി.എമ്മിൽ നടന്ന കവർച്ചശ്രമത്തിൽ പൊലീസ് അന്വേഷണം ഊർജിതമായി. ഇന്ത്യൻ ഓവർസീസ് ബാങ്ക് എ.ടി.എമ്മിൽ തിങ്കളാഴ്ച രാത്രിയാണ് കവർച്ചശ്രമം നടന്നത്. രാത്രി 12ഒാടെ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ എ.ടി.എമ്മിൽ കടന്ന് കുത്തിത്തുറക്കാൻ ശ്രമം നടത്തിയെങ്കിലും പണം സൂക്ഷിച്ച ഭാഗം തുറക്കാനാവാതെ സ്ഥലം വിടുകയായിരുന്നു.
മോഷണത്തിന് ശ്രമിച്ചയാൾ ഒരു മണിക്കൂറോളം എ.ടി.എം കൗണ്ടറിൽ ഉണ്ടായിരുന്നതായി കാമറയിലെ ദൃശ്യങ്ങളിൽനിന്ന് പൊലീസ് കണ്ടെത്തി. ഇടുക്കിയിൽനിന്ന് വിരലടയാളവിദഗ്ധ നിത്യ മോഹെൻറ നേതൃത്വത്തിൽ എ.ടി.എമ്മിൽ ബുധനാഴ്ച പരിശോധന നടത്തി.
ജില്ലയുടെ മറ്റു ചില ഭാഗങ്ങളിലും എ.ടി.എമ്മുകളിൽ കവർച്ചശ്രമം നടന്നതായും വിവരമുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കി.