കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 22 കിലോ കഞ്ചാവ് പിടിച്ചു; യുവതി ഉൾപ്പടെ ആറു പേർ അറസ്റ്റിൽ
text_fieldsകഞ്ചാവ് കടത്തുന്നതിനിടെ തമിഴ്നാട് പൊലീസ് പിടിയിലായ സംഘം
കുമളി: കേരളത്തിലേക്ക് കടത്താൻ ഒഡീഷയിൽ നിന്നെത്തിച്ച 22.840 കിലോ കഞ്ചാവുമായി യുവതി ഉൾപ്പടെ ഏഴു പേരെ തേനിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. തേനി -പെരിയകുളം റോഡിൽ വാഹന പരിശോധനക്കിടെയാണ് ഏഴംഗ സംഘം പിടിയിലായത്.
പെരിയകുളം സ്വദേശികളായ ഈശ്വരൻ (32) ആനന്ദരാജ് (27) വിരുതുനഗർ സ്വദേശി അരുൺ (26) ബോഡി നായ്ക്കന്നൂർ സ്വദേശി ശരവണ കുമാർ (17) ആന്ധ്ര സ്വദേശി താരകേശ്വർ ( 41) ഒഡീഷ സ്വദേശികളായ സന്തോഷ് പാണി (26) ഭാര്യ ജോസ്ന പാണി (26) എന്നിവരാണ് പിടിയിലായത്. വാഹനത്തിൽ കഞ്ചാവുമായി കുമളി വഴി കോട്ടയത്തേക്ക് പോകാൻ വരുമ്പോൾ ഇൻസ്പെക്ടർ മുത്തു പ്രേംചന്ദും സംഘവുമാണ് ഇവരെ പിടികൂടിയത്.
ഒഡീഷയിൽനിന്ന് എത്തിച്ച കഞ്ചാവ് തേനിയിൽ വിൽപ്പന നടത്തിയ ശേഷം ബാക്കിയുള്ളതുമായി കേരളത്തിലേക്ക് പോകും വഴിയാണ് അറസ്റ്റ്.പതിവായി ഒഡീഷയിൽ നിന്ന് കഞ്ചാവ് കടത്തി കേരളത്തിൽ ആവശ്യക്കാർക്ക് എത്തിച്ചു നൽകിയിരുന്നതായി പിടിയിലായവർ പൊലീസിനോട് സമ്മതിച്ചു. കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച വിവരങ്ങൾ പൊലീസ് ഇവരുടെ മൊബൈലിൽനിന്ന് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

