Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightഅരിക്കൊമ്പൻ...

അരിക്കൊമ്പൻ കാട്ടിൽത്തന്നെ; സിഗ്​നൽ കിട്ടുന്നില്ല

text_fields
bookmark_border
അരിക്കൊമ്പൻ കാട്ടിൽത്തന്നെ; സിഗ്​നൽ കിട്ടുന്നില്ല
cancel
camera_alt

അ​രി​ക്കൊ​മ്പ​ൻ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച എ​ത്തി​യ കാ​ട്ടി​നു​ള്ളി​ലെ ഷ​ൺ​മു​ഖ​നാ​ഥ ക്ഷേ​ത്ര​പ​രി​സ​രം

കു​മ​ളി: ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​യി​ലേ​ക്ക്​ ഞാ​യ​റാ​ഴ്ച രാ​വി​ലെ ക​ട​ന്ന അ​രി​ക്കൊ​മ്പ​ൻ കാ​ട്ടി​നു​ള്ളി​ൽ​ത്ത​ന്നെ തു​ട​രു​ന്ന​താ​യി വി​വ​രം. ക​മ്പ​ത്തു​നി​ന്നും മേ​ഘ​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ മ​ല​യ​ടി​വാ​ര​ത്തി​ലു​ള്ള ഷ​ൺ​മു​ഖ ന​ദി​യോ​ര​ത്ത് ആ​ന​യെ ക​ണ്ടെ​ങ്കി​ലും പി​ന്നീ​ട് കാ​ണാ​നാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ച ഈ ​പ്ര​ദേ​ശ​ത്തു​ള്ള ഷ​ൺ​മു​ഖ​നാ​ഥ ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പ​മെ​ത്തി​യ അ​രി​ക്കൊ​മ്പ​ൻ ഭ​ക്ഷ​ണം തേ​ടി സ​മീ​പ​ത്തെ വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ച്ചി​ട്ട​താ​യി വ​ന​പാ​ല​ക​ർ പ​റ​യു​ന്നു.

ഷ​ൺ​മു​ഖ​നാ​ഥ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന ആ​ന ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ​യാ​ണ് റേ​ഡി​യോ കോ​ള​റി​ൽ നി​ന്നു​ള്ള സി​ഗ്​​ന​ൽ ന​ഷ്ട​മാ​യ​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ, ആ​ന വീ​ണ്ടും പു​റ​ത്തി​റ​ങ്ങി വ​രാ​നു​ള്ള സാ​ധ്യ​ത അ​ധി​കൃ​ത​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് റേ​ഡി​യോ കോ​ള​റി​ൽ​നി​ന്നു​ള്ള സി​ഗ്​​ന​ൽ ല​ഭി​ക്കാ​താ​യ​തെ​ന്നാ​ണ് വി​വ​രം. മേ​ഘ​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും റേ​ഡി​യോ കോ​ള​ർ സി​ഗ്​​ന​ലു​ക​ൾ ല​ഭി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ്.

ഇ​തു​മൂ​ലം ആ​ന എ​ങ്ങോ​ട്ടാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ൽ അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്. അ​രി​ക്കൊ​മ്പ​ൻ വീ​ണ്ടും കാ​ടി​റ​ങ്ങി വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മൂ​ന്ന് കു​ങ്കി ആ​ന​ക​ളു​മാ​യി 150 അം​ഗ വ​നം - പൊ​ലീ​സ് അ​ധി​കൃ​ത​രു​ടെ സം​ഘം ക​മ്പ​ത്ത് തു​ട​രു​ക​യാ​ണ്. ആ​ന​യെ മ​യ​ക്കു​വെ​ടി വെ​ക്കാ​നു​ള്ള വി​ദ​ഗ്ധ​രും ക​മ്പ​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestarikomban
News Summary - arikomban is in the forest; Not getting signal
Next Story