കുമളി: അവധിദിനത്തിൽ കൂടിയ വിലക്ക് വിൽപനക്ക് വാങ്ങിസൂക്ഷിച്ച 96.5 ലിറ്റർ മദ്യം കുമളി പൊലീസ് പിടികൂടി. കുമളി അമരാവതി കുന്നേൽ ഓമനക്കുട്ടനെ (45) പൊലീസ് അറസ്റ്റ് ചെയ്തു.
അട്ടപ്പള്ളത്തെ ബിവറേജസ് വിൽപന കേന്ദ്രത്തിൽനിന്ന് ജീവനക്കാരുമായി ഒത്തുകളിച്ചാണ് 194 കുപ്പി ബ്രാണ്ടി വാങ്ങി സൂക്ഷിച്ചിരുന്നത്. മദ്യവിൽപന ഇല്ലാത്ത ദിവസങ്ങളിൽ വ്യാപകമായി മദ്യവിൽപന നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കുമളി എസ്.ഐ പ്രശാന്ത് വി.നായരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്.