Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightതേനിയിൽ ഗോഡൗണിൽനിന്ന്​...

തേനിയിൽ ഗോഡൗണിൽനിന്ന്​ 712 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
seize
cancel
camera_alt

തേ​നി​യി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

കു​മ​ളി: കേ​ര​ള​ത്തി​ലേ​ക്ക്​ ക​ട​ത്ത​ൻ ചെ​രി​പ്പു ക​ട​യു​ടെ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 712 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പൊ​ലീ​സ്​ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. തേ​നി അ​ല്ലി ന​ഗ​ര​ത്തി​ലെ ശ്രീ​കൃ​ഷ്ണ ചെ​രി​പ്പു​ക​ട​യു​ടെ ഗോ​ഡൗ​ണി​ൽ​നി​ന്നാ​ണ് പ്ര​ത്യേ​ക സ്ക്വാ​ഡ് ഡി​വൈ.​എ​സ്.​പി പാ​ർ​ഥി​പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ ഗോ​ഡൗ​ൺ ഉ​ട​മ​ക​ളാ​യ സു​രേ​ഷ്, പൂ​മാ​ര​ൻ എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തു. തേ​നി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ചാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ത്തു​ന്ന​ത്. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​ത്.

കു​മ​ളി, ക​മ്പം​മെ​ട്ട്, ബോ​ഡി​മെ​ട്ട് ചെ​ക്പോ​സ്റ്റു​ക​ൾ വ​ഴി തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​ത്. 10 രൂ​പ വി​ല​വ​രു​ന്ന ഉ​ൽ​പ​ന്നം 50-100 രൂ​പ വ​രെ വി​ല​യി​ലാ​ണ് ക​ട​ക​ളി​ലൂ​ടെ വി​ൽ​ക്കു​ന്ന​ത്.അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. ഗോ​ഡൗ​ൺ പൊ​ലീ​സ്​ സീ​ൽ ചെ​യ്തു. പ്ര​തി​ക​ൾ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന കേ​ര​ള​ത്തി​ലെ കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tobacco ProductsSeizeArrestTheni godown
News Summary - 712 kg of tobacco Products seized from godown in Theni
Next Story