കുമളി: കോവിഡ് വ്യാപനം ശക്തമായിരിക്കുന്ന പ്രദേശത്ത് വീട്ടിലെത്തിച്ച് കൂടിയ വിലയ്ക്ക് വിൽക്കാൻ സൂക്ഷിച്ച മദ്യം പൊലീസ് പിടികൂടി.
സംസ്ഥാന അതിർത്തിയിലെ ഗൂഡല്ലൂർ എസ്.ഐ ഗണേശനും സംഘവുമാണ് മദ്യം പിടികൂടിയത്. ഗൂഡല്ലൂർ പശുംപൊൻ നഗറിൽ രാജേന്ദ്രനെ (41) അറസ്റ്റ് ചെയ്തു. വീട്ടിൽനിന്ന് വിവിധ ബ്രാൻഡുകളിലുള്ള 104 കുപ്പി മദ്യം കണ്ടെടുത്തു.