കെ.എസ്.ആർ.ടി.സി പുതിയ സർവിസുകൾ ആരംഭിച്ചു
text_fieldsനെടുങ്കണ്ടം: ഉടുമ്പൻചോല -ഇടുക്കി താലൂക്കുകളിലെ ഗ്രാമീണ മേഖലകളെ കോർത്തിണക്കി നെടുങ്കണ്ടം കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്‍ററിൽനിന്ന് പുതിയ ദീർഘദൂര സർവിസ് ആരംഭിച്ചു. രാവിലെ ഏഴിന് നെടുങ്കണ്ടത്തുനിന്ന് ആരംഭിക്കുന്ന സർവിസ് മഞ്ഞപ്പെട്ടി -മാവടി -കൈലാസം -മുള്ളരിക്കുടി -കമ്പിളികണ്ടം -പനംകുട്ടി -നേര്യമംഗലം -കോതമംഗലം വഴി 11ന് എറണാകുളത്ത് എത്തും. എറണാകുളത്തുനിന്ന് ഉച്ചക്ക് 1.35ന് തിരികെ പുറപ്പെടുന്ന ബസ് അടിമാലി വഴി രാത്രി ഏഴിന് നെടുങ്കണ്ടത്ത് എത്തുംവിധമാണ് സർവിസ്.
ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സിബി മൂലേപ്പറമ്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, ജോസ് ഞായർകുളം, പി.സി. തോമസ്, ജോയി മുണ്ടക്കൽ എന്നിവർ വകുപ്പ് മന്ത്രിക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു.
വണ്ണപ്പുറം: കെ.എസ്.ആർ.ടി.സി വണ്ണപ്പുറം വഴി ചേലച്ചുവടിന് പുതിയ സർവിസ് ആരംഭിച്ചു. രാവിലെ 8.45ന് തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് 9.40ന് വണ്ണപ്പുറത്ത് എത്തും. തുടർന്ന് വെണ്മണി കഞ്ഞിക്കുഴി വഴി ചേലച്ചുവടിൽ എത്തും.12.30ന് തിരികെ തൊടുപുഴയിൽ എത്തും. ഈ ബസിന്‍റെ പിന്നിടുള്ള സർവിസുകൾ ആനക്കയത്തിനാണ്. സർവിസ് ചെറുതോണി വരെ നീട്ടിയാൽ കൂടുതൽ പ്രയോജനം ചെയ്യുമെന്ന് യാത്രക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

