Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരിക്കൊമ്പൻ ദൗത്യം; സൂപ്പർ സ്റ്റാറായി കോന്നി സുരേന്ദ്രൻ

text_fields
bookmark_border
അരിക്കൊമ്പൻ ദൗത്യം; സൂപ്പർ സ്റ്റാറായി കോന്നി സുരേന്ദ്രൻ
cancel


കോന്നി: ഇടുക്കി ചിന്നക്കനാലിൽ നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ പിടികൂടിയതിൽ പ്രധാന പങ്കുവഹിച്ചത് താപ്പാന കോന്നി സുരേന്ദ്രൻ. അർധ അബോധാവസ്ഥയിലും എതിർത്തുനിന്ന അരിക്കൊമ്പനെ പാപ്പാന്‍റെ നിർദേശപ്രകാരം പിറകിൽ നിന്ന് തള്ളി വാഹനത്തിൽ കയറ്റിയത് സുരേന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു.

പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ നാശം വിതച്ച പി.ടി സെവൻ എന്ന കാട്ടുകൊമ്പനെ മാസങ്ങൾക്കുമുമ്പ് കുടുക്കാൻ നിർണായക പങ്ക് വഹിച്ചത് കോന്നി സുരേന്ദ്രൻ ആയിരുന്നു. പാലക്കാട് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ 72 അംഗ ദൗത്യ സംഘത്തിന്‍റെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്.

1999ൽ രാജാമ്പാറ ഭാഗത്തുനിന്നാണ് രണ്ടു വയസ്സുള്ള കോന്നി സുരേന്ദ്രൻ എന്ന ആനക്കുട്ടിയെ വനം വകുപ്പിന് ലഭിക്കുന്നതും കോന്നി ആനത്താവളത്തിൽ എത്തിച്ച് പരിപാലിക്കുന്നതും. 2018 ൽ സർക്കാർ നിർദേശപ്രകാരം കോന്നി സുരേന്ദ്രനെ കുങ്കി ആന പരിശീലനത്തിന് കോന്നിയിൽനിന്ന് തമിഴ്‌നാട് മുതുമല ആന ക്യാമ്പിലേക്ക് മാറ്റി. എന്നാൽ, കോന്നിക്കാർക്ക് പ്രിയങ്കരനായ സുരേന്ദ്രനെ ആനപ്രേമികളുടേത് അടക്കം വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കോന്നിയിൽനിന്ന് കൊണ്ടുപോയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Konni surendran super star
Next Story