കുളമാവിൽ രാജവെമ്പാലയെ പിടികൂടി
text_fieldsവാവ സുരേഷ് രാജവെമ്പാലയെ പിടികൂടുന്നു
തൊടുപുഴ: കുളമാവിൽ രാജവെമ്പാലയെ പിടികൂടി. കല്ലൂപറമ്പിൽ തങ്കച്ചൻ, അനു നിവാസിൽ രാധാകൃഷ്ണൻ എന്നിവരുടെ പുരയിടത്തിെൻറ അതിർത്തിയിലെ കൽക്കെട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.
ദിവസങ്ങൾക്കു മുമ്പ് പാമ്പിനെ ഇവിടെ കണ്ടിരുന്നു. ആളനക്കം കേട്ടാൽ പാമ്പ് കൽകെട്ടിലെ പൊത്തിലൊളിക്കും. പ്രദേശവാസികൾ എത്ര ശ്രമിച്ചിട്ടും പിടികൂടാൻ സാധിക്കാത്തതിനെ തുടർന്ന് വനം വകുപ്പിനെ വിവരം അറിയിച്ചു.
അവരെത്തിയെങ്കിലും പാമ്പിനെ പിടിക്കാൻ കഴിഞ്ഞില്ല. തുടർന്ന് വാവ സുരേഷിനെ വിളിച്ചു വരുത്തുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ എത്തിയ സുരേഷ് പാമ്പിനെ പിടിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. പതിനഞ്ചടി നീളവും പതിന്നാല് കിലോ തൂക്കവും ഉള്ള പെൺ രാജവെമ്പാലയെയാണ് പിടികൂടിയത്. പിന്നീട് ഇതിനെ കുളമാവ് വനത്തിൽ തുറന്നുവിട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

