കുടിവെള്ള പ്രശ്നത്തിന് പരിഹാരം -പി.ജെ. ജോസഫ്
text_fieldsതൊടുപുഴ മുനിസിപ്പാലിറ്റിയിലേക്കുള്ള 34 കോടിയുടെ കുടിവെള്ള പദ്ധതി വിപുലീകരണം കിഫ്ബിയിലൂടെ സാധ്യമായത് കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി. ഇതിെൻറ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് തന്നെ ഇതിനുള്ള പ്രോജക്ടുകൾ തയാറാക്കി നൽകിയിരുന്നു. ബൃഹത് പദ്ധതിയായിരുന്നതിനാൽ കിഫ്ബിയിലൂടെ സാധ്യമാക്കുകയായിരുന്നു. പദ്ധതി പൂർത്തിയാകുന്നേതാടെ എല്ലാ ദിവസവും നഗരസഭയിൽ എല്ലായിടത്തും കുടിവെള്ളം എത്തുന്ന രീതിയിലേക്ക് മാറും. ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് ഇപ്പോൾ നഗരത്തിൽ പമ്പിങ്ങ് നടക്കുന്നത്. കൂടാതെ തൊടുപുഴയിലെ പ്രധാനപ്പെട്ട സ്കൂളാണ് ഗേൾസ് ഹയർെസക്കൻഡറി സ്കൂൾ എന്നറിയപ്പെടുന്ന അബ്ദുൽ കലാം ഹയർ സെക്കൻഡറി സ്കൂളിന് നാല് കോടിയുടെ മന്ദിര നിർമാണം പൂർത്തിയാക്കിയതും കിഫ്ബി മുഖേനയാണ്. അഞ്ച് കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
കൂടാതെ കാരിക്കോട്- അഞ്ചിരി -ആനക്കയം കാഞ്ഞാർ റോഡിെൻറ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 60 കോടിയുടെ എസ്റ്റിമേറ്റ് തയാറായിട്ടുണ്ട്. പ്രാരംഭ ഘട്ടമായി പത്തുകോടിയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

