Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീപീഡനത്തിൽ കേരളം യു.പിയെ കടത്തിവെട്ടുന്നു –മഹിള കോൺഗ്രസ്

text_fields
bookmark_border
സ്ത്രീപീഡനത്തിൽ കേരളം യു.പിയെ കടത്തിവെട്ടുന്നു –മഹിള കോൺഗ്രസ്
cancel

തൊടുപുഴ: പിണറായി വിജയ​െൻറ ഭരണകാലം കള്ളക്കടത്തും അഴിമതിയും മാത്രമല്ല, ദലിത് സ്ത്രീകൾക്കെതിരായ പീഡനങ്ങളിലും മുൻപന്തിയിലാണെന്ന് മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി യോഗം ആരോപിച്ചു.

പീഡനക്കേസുകളുടെ കണക്കെടുത്താൽ കേരളം ഉത്തർപ്രദേശിനെ കവച്ചു​െവക്കും. പാലക്കാട്​ ജില്ലയിലെ വാളയാറിലും കണ്ണൂർ ജില്ലയിലെ പാലത്തായിയിലും സ്ത്രീപീഡന കേസുകളിൽ കേരള സർക്കാർ കടുത്ത അനീതിയാണ് കാണിച്ചത്. ജില്ലയിലെ കാഞ്ചിയാർ നരിയമ്പാറയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തതിലും പ്രാരംഭഘട്ടത്തിൽ ​െപാലീസ്​ അലംഭാവം കാട്ടി.

നരിയമ്പാറയിൽ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യചെയ്ത പെൺകുട്ടിയുടെ വീട് മഹിള കോൺഗ്രസ് നേതാക്കൾ സന്ദർശിക്കാനും തീരുമാനിച്ചു. ജില്ല പ്രസിഡൻറ്​ ഇന്ദു സുധാകരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ലീലമ്മ ജോസ്, സുനിത തങ്കച്ചൻ, രാജമ്മ രാജൻ, ഷൈബി ജിജി, സാലി ബാബു, കുഞ്ഞുമോൾ ചാക്കോ, നൈറ്റ്സി കുര്യാക്കോസ്, മിനി പ്രിൻസ്, ആൻസി തോമസ്, വത്സമ്മ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala overtakes UP in violence against women - Mahila Congress
Next Story