ആർക്കും വേണ്ടാതെ കേരള ബാങ്ക് കെട്ടിടം
text_fieldsകുമളി-മൂന്നാര്‍ സംസ്ഥാന പാതയോരത്ത് ജില്ല ബാങ്ക് നെടുങ്കണ്ടം
ശാഖക്കുവേണ്ടി നിര്‍മിച്ച കെട്ടിട
നെടുങ്കണ്ടം: ജില്ല ബാങ്ക് കെട്ടിടത്തിന്റെ പ്രായം 15,നിര്‍മാണ തുക ഒന്നര കോടിയിലധികം. എന്നിട്ടും ഉദ്ഘാടനം നടത്താതെ അനാഥമായി കിടക്കുന്നു. കുമളി മൂന്നാര്‍ സംസ്ഥാന പാതയോരത്ത് ജില്ല ബാങ്ക് നെടുങ്കണ്ടം ശാഖക്കു വേണ്ടി നിര്‍മിച്ച കെട്ടിടമാണ് ഒന്നരപതിറ്റാണ്ടിലധികമായി നാള്‍ക്കുനാള്‍ നശിക്കുന്നത്. അഞ്ചു വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ രണ്ട് തവണയായി ഒന്നര കോടിയിലധികം രൂപ ചെലവഴിച്ചിട്ടും ഇനിയും പ്രവര്‍ത്തനം എന്ന്് ആരംഭിക്കുമെന്ന്് ഭരണ സമിതിക്കോ ബാങ്ക്് അധികൃതർക്കോ അറിയില്ല.
നിര്‍മാണം പുര്‍ത്തിയാക്കി 15 വര്‍ഷം പിന്നിട്ടിട്ടും ജില്ല ബാങ്ക് കെട്ടിടം ഇങ്ങോട്ടേക്ക്്് മാറ്റി പ്രവര്‍ത്തനം ആരംഭിക്കാതെ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. മാത്രവുമല്ല സ്വന്തം സ്ഥലത്ത്് നിര്‍മിച്ച കെട്ടിടം അനാഥമായി കിടക്കുമ്പോള്‍ ഭീമമായ തുക വാടക നല്‍കിയാണ് നിലവില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. 2011 ല്‍ 60 ലക്ഷം രൂപ മുടക്കി നെടുങ്കണ്ടത്ത് പണിത കെട്ടിടം ഉദ്ഘാടനം പോലും നടത്താതെ അഞ്ചു വര്‍ഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നു. ഒരു പ്ലാനുമില്ലാതെ നിര്‍മിച്ച കെട്ടിടമാണ് നശിക്കുന്നതെന്ന ആക്ഷേപവും പരാതിയും മറ്റും രൂക്ഷമായപ്പോള്‍ 2016 ല്‍ വീണ്ടും 90 ലക്ഷം മുടക്കി നവീകരണം നടത്തി.
ആദ്യം നിര്‍മിച്ച കെട്ടിടത്തിന്റെ ഏറിയ ഭാഗവുംപൊളിച്ചുനീക്കി. 2010 ല്‍ കെട്ടിട നിര്‍മാണത്തിനായി അനുവദിച്ച എസ്റ്റിമേറ്റ് തുകയേക്കാള്‍ 30 ലക്ഷം രൂപ കൂടി വര്‍ധിപ്പിച്ചാണ് പുതിയ ടെൻഡര്‍ നല്കിയതും നവീകരണം ആരംഭിച്ചതും. ഇതിനോടകം ഇരുമുന്നണികളും മാറി ഭരണം നടത്തിയെങ്കിലും ബാങ്ക് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയില്ല. ഭരണ സമതിയുടെ കാലാവധി അവസാനിക്കാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 90 ലക്ഷം രൂപ കൂടി അനുവദിച്ച് നവീകരണം നടത്തിയത്.
മുകളിലത്തെ നിലയില്‍ ഓഡിറ്റോറിയം നിര്‍മാണത്തിനു മാത്രം 40 ലക്ഷം രൂപയും കെട്ടിടത്തിനു പിന് വശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിനു സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ 24 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കെട്ടിട നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടത്തല്‍ മണ്ണുപണി നsക്കവെ പാറകള്‍ പൊട്ടിച്ചു നീക്കം ചെയ്യാന്‍ വന്‍ തുക ചെലവായതായാണ് ബാങ്കധികൃതര്‍ പറയുന്നത്. അന്ന് നിര്‍മാണം ന്ടത്തിയ കരാറുകാരന് 'ടെന്‍ണ്ടര്‍ തുക 60 ലക്ഷം രൂപയായിരുന്നെങ്കിലും 55 ലക്ഷമാണ്് നല്‍കിയതെന്ന ആക്ഷേപവും നിലവിലുണ്ട്. ഇതിനിടയില്‍ 2010 ഫെബ്രുവരിയില്‍ ആരംഭിച്ച കെട്ടിട നിര്‍മാണ കാലാവധി ആറു മാസമായിരുന്നുവെങ്കിലും കലാവധി നീണ്ടു 60,81,369 രൂപ എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണം ആരംഭിച്ചെങ്കിലും നിര്‍മാണത്തിന്റെ 70 ശതമാനം പൂര്‍ത്തിയായപ്പോള്‍ പണി നഷ്ടമാണെന്നും കരാര്‍ തുക കൂട്ടി നല്‍കണമെന്നും പറഞ്ഞ് കരാറുകാരന് ബാങ്കധികൃതരെ സമീപിച്ചു.
താന്‍ ടെണ്ടര്‍ എടുത്ത ശേഷം രണ്ടു തവണ നിര്‍മാണ സാധനങ്ങള്‍ക്ക് വില വര്‍ധിച്ച താണ് കരാറുകാരന്റെ പ്രശ്നം. എന്നാല്‍ ഇത് ബാങ്ക് അധികൃയര്‍ ചെവിക്കൊണ്ടില്ല. ഇതിനിടയില്‍ പെയ്ത കനത്ത മഴയില്‍ കെട്ടിടത്തിനു പിന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മണ്‍തിട്ട ഇടിഞ്ഞ് ബാങ്ക് കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നു. 2011 ല്‍ നെടുങ്കണ്ടത്ത് നിര്‍മിച്ച കെട്ടിടമാണ് 2026 ലും അനാഥമായി കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

