Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightഫ്യൂസ്​ ഊരി മൂന്ന്...

ഫ്യൂസ്​ ഊരി മൂന്ന് കടകളിൽ മോഷണം; 18,000 രൂപ നഷ്ടമായി

text_fields
bookmark_border
ഫ്യൂസ്​ ഊരി മൂന്ന് കടകളിൽ മോഷണം; 18,000 രൂപ നഷ്ടമായി
cancel

ക​ട്ട​പ്പ​ന: ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ലെ ഫ്യൂ​സ് ഊ​രി​മാ​റ്റി ശാ​ന്തി​ഗ്രാ​മി​ലെ മൂ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം. 18,000 രൂ​പ​യോ​ളം ന​ഷ്ട​മാ​യി. മോ​ഷ്ടാ​വി​ന്‍റേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന്​ ല​ഭി​ച്ചു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. ശാ​ന്തി​ഗ്രാം സ്വ​ദേ​ശി മാ​ളി​യേ​ക്ക​ൽ മാ​ത്യു​വി​ന്‍റെ പ​ല​ച​ര​ക്ക് ക​ട​യി​ൽ​നി​ന്ന് 7000 രൂ​പ​യും ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്തം​ഗം ര​തീ​ഷ് ആ​ലേ​ൽ​പു​ര​ക്ക​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലെ എ​ഫ്.​ആ​ർ.​എ​സ് ചി​ക്ക​ൻ സെ​ന്‍റ​റി​ൽ​നി​ന്ന്​ 7200 രൂ​പ​യും കൊ​ച്ചു​പ​റ​മ്പി​ൽ സ​ണ്ണി​യു​ടെ ക​ട​യി​ൽ​നി​ന്ന് 3500 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്. ഈ ​ക​ട​യി​ൽ​നി​ന്ന് എ.​ടി.​എം കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യും ന​ഷ്ട​പ്പെ​ട്ടു.

ശാ​ന്തി​ഗ്രാം ശ​ര​ണ്യ​ഭ​വ​ൻ ശ​ശി​യു​ടെ ചാ​യ​ക്ക​ട​യി​ലും എ​ത്തി​യെ​ങ്കി​ലും മോ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പു​ല​ർ​ച്ച ചാ​യ​ക്ക​ട തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​ശ്ര​മം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. എ​ല്ലാ ക​ട​ക​ളു​ടെ​യും താ​ഴ് ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്താ​ണ് അ​ക​ത്ത്​ ക​ട​ന്ന​ത്. മോ​ഷ​ണ​ത്തി​ന്​ മു​മ്പ്​ ഒ​രാ​ൾ ട്രാ​ൻ​സ്ഫോ​മ​റി​ന്‍റെ അ​ടു​ത്തേ​ക്ക് ന​ട​ന്നു​പോ​കു​ന്ന സി.​സി ടി.​വി ദൃ​ശ്യം പു​റ​ത്തു​വ​ന്നു. ഫ്യൂ​സ് ഊ​രി​മാ​റ്റി​യാ​യി​രു​ന്നു മോ​ഷ​ണം.

ത​ങ്ക​മ​ണി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. രാ​ത്രി 12ഓ​ടെ നാ​ലു​മു​ക്കി​ന്​ സ​മീ​പ​ത്തെ വീ​ട്ടി​ൽ മോ​ഷ്ടാ​വെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ എ​ത്തി​യി​രു​ന്നു. വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തോ​ടെ അ​വി​ടെ​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ ശേ​ഷ​മാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftthree shopsfuse
News Summary - Theft in three shops by removing the fuse; 18,000 was lost
Next Story