Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightവെള്ളയാംകുടി...

വെള്ളയാംകുടി പള്ളിയിലും കല്യാണത്തണ്ട് ക്ഷേത്രത്തിലും മോഷണം

text_fields
bookmark_border
വെള്ളയാംകുടി പള്ളിയിലും കല്യാണത്തണ്ട് ക്ഷേത്രത്തിലും മോഷണം
cancel

കട്ടപ്പന: വെള്ളയാംകുടി പള്ളിയിലും കല്യാണത്തണ്ട് ക്ഷേത്രത്തിലും മോഷണം. വെള്ളയാംകുടി പള്ളിവക സ്കൂളിലും മോഷണശ്രമം നടന്നു.

ക്ഷേത്രത്തിൽനിന്ന് 20,000 രൂപയും ഒന്നേകാൽ പവൻ സ്വർണവും നഷ്​ടമായി. വെള്ളയാംകുടി സെൻറ്​ ജോർജ് ഫോറാനോ പള്ളിയിലും കല്യാണത്തണ്ട് ശ്രീ കൈലാസനാഥ മഹാദേവക്ഷേത്രത്തിലുമാണ് ശനിയാഴ്​ച രാത്രിയില്‍ മോഷണം നടന്നത്.

വെള്ളയാംകുടി പള്ളിയുടെ രണ്ട് നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് പണം കവർന്ന മോഷ്​ടാവ് പള്ളിയുടെ സങ്കീർത്തിയുടെ വാതിൽ കുത്തിത്തുറക്കാനും ശ്രമം നടത്തി. പള്ളിവക സ്കൂളി​െൻറ പാചകപ്പുരയുടെ പൂട്ട് തകർത്ത്​ അകത്തുകയറി വാക്കത്തി, തൂമ്പ തുടങ്ങിയ ആയുധങ്ങൾ എടുത്താണ് നേർച്ചക്കുറ്റി തകർത്തത്.

പൊലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പള്ളിയുടെ സി.സി ടി.വി കാമറയിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചു. നിർമാണവുമായി ബന്ധപ്പെട്ട് ജോലിക്കാർക്ക് നൽകാൻ കരുതി​െവച്ച തുകയാണ് കൈലാസനാഥ ക്ഷേത്രത്തിൽനിന്ന്​ നഷ്​ടപ്പെട്ടത്.

വഴിപാട് ഇനത്തിൽ ലഭിച്ച ശൂലം, വേൽ, താലി എന്നിവയാണ് നഷ്​ടപ്പെട്ട സ്വർണത്തിൽ ഉൾപ്പെട്ടത്. ക്ഷേത്ര ശ്രീകോവില്‍, ശാന്തിമഠം, തിടപ്പള്ളി എന്നിവയുടെ താഴ് തകർത്താണ് മോഷ്​ടാക്കൾ ഉള്ളിൽ പ്രവേശിച്ചത്. ഓഫിസിൽ സൂക്ഷിച്ച പാത്രങ്ങളും വിളക്കുകളും നഷ്​ടമായില്ല. ശാന്തി മഠത്തിൽനിന്ന് കള്ള​േൻറതെന്ന് കരുതുന്ന തോർത്തും കുടയും പൊലീസ് കണ്ടെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskattappanatheft in templetheft in church
Next Story