Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവ് കിണറ്റിൽ വീണു; കിണറ്റിലിറങ്ങി പ്രാഥമികശുശ്രൂഷ നൽകി പള്ളിവികാരി

text_fields
bookmark_border
യുവാവ് കിണറ്റിൽ വീണു; കിണറ്റിലിറങ്ങി പ്രാഥമികശുശ്രൂഷ നൽകി പള്ളിവികാരി
cancel

കട്ടപ്പന: ശുചീകരണ പ്രവർത്തനത്തിനിടെ കാൽവഴുതി കിണറ്റിൽവീണ് പരിക്കേറ്റ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കാഞ്ചിയാർ പേഴുംകണ്ടം സ്വദേശി സുഭാഷിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കാഞ്ചിയാർ പേഴുംകണ്ടം വെട്ടുകാട്ടിൽ അനിലിന്‍റെ വീട്ടിലെ കിണർ ശുചീകരിക്കുകയായിരുന്നു. പണി പൂർത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ ചവിട്ടിയ കല്ല് അടർന്ന് കിണറ്റിൽവീണു. ബഹളംയകേട്ട് ഓടിയെത്തി നാട്ടുകാരും സമീപത്തെ പള്ളി വികാരിയും രക്ഷാപ്രവർത്തനം ആരംഭിച്ചു. സാരമായി പരിക്കുപറ്റിയെന്നു മനസ്സിലാക്കിയ പേഴും കണ്ടം സെന്‍റ് ജോസഫ് പള്ളി വികാരി ഫാ. മാത്യു തകരപള്ളിൽ കിണറ്റിലിറങ്ങി പ്രാഥമികശുശ്രൂഷ നൽകി. തുടർന്ന് കട്ടപ്പനയിൽനിന്ന് അഗ്നിരക്ഷസേന എത്തിയാണ് പുറത്തെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The young man fell into the well
Next Story