മരം വീണ് വീട് തകർന്നു; വീട്ടുടമക്ക് പരിക്ക്
text_fieldsകാഞ്ചിയാർ ലബ്ബക്കടയിൽ
വീടിന് മുകളിലേക്ക്
മരം വീണപ്പോൾ
കട്ടപ്പന: കാഞ്ചിയാർ ലബ്ബക്കടയിൽ മരം വീണ് വീട് തകർന്നു. വീട്ടുടമക്ക് പരിക്കേറ്റു. ലബ്ബക്കട കാരക്കുന്നേൽ ജയിംസിന്റെ വീടിന് മുകളിലാണ് ശനിയാഴ്ച ഉച്ചയോടെ മരം വീണത്. കൃഷിയിടത്തിൽ നിന്ന ഈട്ടിയാണ് വീടിനു മുകളിലേക്ക് കടപുഴകിയത്. ഈ സമയം ജയിംസും ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദംകേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴാണ് മരം വീടിനു മുകളിൽ പതിച്ചത്. ഓട് തെറിച്ചുവീണാണ് ജയിംസിന് ചെറിയ തോതിൽ പരിക്കേറ്റത്. വീട്ടുപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

