പലചരക്കുകട കത്തി നശിച്ചു
text_fieldsകട്ടപ്പന അമ്പലക്കവലയിലെ പലചരക്കു കട കത്തി നശിച്ച നിലയിൽ
കട്ടപ്പന: അമ്പലക്കവലയിൽ പലചരക്ക് കടയിൽ തീപിടിത്തം. കട്ടപ്പന അമ്പലക്കവല, കാഞ്ഞിരക്കാട്ട് ടോമിയുടെ ഹരിത സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് അർധരാത്രി അഗ്നിക്കിരയായത്. അഞ്ചു ലക്ഷത്തിന്‍റെ നാശ നഷ്ടമുണ്ടായതായി ടോമി പറഞ്ഞു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്ന് കരുതുന്നു.
കട്ടപ്പന അമ്പലക്കവലയിൽ രണ്ട് മാസം മുമ്പാണ് ടോമിയും ഭാര്യജെസിയും ചേർന്ന് ഹരിത സ്റ്റോഴ്സ് എന്ന പലചരക്കും, ബേക്കറി ഉൽപന്നങ്ങളും അടങ്ങുന്ന സ്ഥാപനം ആരംഭിച്ചത്. കടയുടെ പിന്നിലെ വീട്ടിലാണ് കടയുടമയും ഭാര്യയും താമസിക്കുന്നത്.തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ വലിയ പ്രകാശവും ശബ്ദവും കേട്ടാണ് ടോമിയും ഭാര്യയും ഉണർന്നത്.
കടമുറിയിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് കടക്ക് പിന്നിലൂടെ ഉള്ളിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കട്ടപ്പന ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം സ്‌ഥലത്തെത്തിയാണ് തീ കെടുത്തിയത്. അപ്പോഴേക്കും കടയിലെ സാധനങ്ങൾ അടക്കം കത്തിപ്പോയി. കട്ടപ്പന പൊലീസ് സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

