Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightറാങ്ക് ലിസ്റ്റ്...

റാങ്ക് ലിസ്റ്റ് നിലനിൽക്കെ ആരോഗ്യവകുപ്പിൽ താൽക്കാലിക നിയമനം

text_fields
bookmark_border
rank list
cancel

ക​ട്ട​പ്പ​ന: ജി​ല്ല​യി​ൽ സ്റ്റാ​ഫ്‌ ന​ഴ്​​സ്​ ഗ്രേ​ഡ് ര​ണ്ട് (ഡി.​എ​ച്ച്.​എ​സ്) പി.​എ​സ്.​സി റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ല​രി​ക്കെ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ ത​കൃ​തി​യെ​ന്ന്​ ആ​ക്ഷേ​പം. പി.​എ​സ്.​സി റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ലു​ള്ള​പ്പോ​ൾ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണി​ത്. ജി​ല്ല​യി​ൽ സ്റ്റാ​ഫ് ന​ഴ്​​സ്​ ഗ്രേ​ഡ് ര​ണ്ട്​ റാ​ങ്ക് ലി​സ്റ്റ്​ നി​ല​വി​ൽ വ​ന്ന​ത് 2021 ന​വം​ബ​ർ 29നാ​ണ്.

റാ​ങ്ക് ലി​സ്റ്റി​ൽ​നി​ന്ന്​ ഇ​തു​വ​രെ ഏ​ഴു​പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​ഡ്വൈ​സ് മെ​മ്മോ ന​ൽ​കി​യ​ത്. റാ​ങ്ക് ലി​സ്റ്റ് നി​ല​നി​ൽ​ക്കെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി തു​ട​ങ്ങി​യ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ, പ്ര​സ​വ ചി​കി​ത്സ വി​ഭാ​ഗ​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക നി​യ​മ​ങ്ങ​ൾ ന​ട​ന്നു. ജി​ല്ല​യി​ലെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലെ​യും നി​യ​മ​ന​ങ്ങ​ൾ സ​മാ​ന​മാ​ണ്. എ​ച്ച്.​എം.​സി, ആ​ർ.​എ​സ്.​ബി.​ഐ, എ​ൻ.​എ​ച്ച്.​എം എ​ന്നീ പേ​രു​ക​ളി​ലാ​ണ് നി​യ​മ​നം.

ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി ലീ​വ് വേ​ക്ക​ൻ​സി​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ഒ​രെ​ണ്ണം​പോ​ലും പി.​എ​സ്.​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. ജി​ല്ല​യി​ലെ റാ​ങ്ക് ഹോ​ൾ​ഡേ​ഴ്‌​സ് അ​സോ. പ്ര​ശ്​​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് പി.​എ​സ്.​സി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്റെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health departmentTemporary appointments
News Summary - Temporary appointment in health department
Next Story