പെർള-കുമളി ബസിൽ യാത്രചെയ്യൂ, സമ്മാനം നേടൂ
text_fieldsകട്ടപ്പന: പെർള-കുമളി കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്ത് സമ്മാനം നേടാൻ അവസരം. കാസർകോട് പെർളയിൽനിന്ന് ഉച്ചക്ക് 1.30ന് പുറപ്പെട്ട് കുറ്റിക്കോൽ, ചെറുപുഴ, ആലക്കോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോതമംഗലം, ഇടുക്കി, കട്ടപ്പനവഴി കുമളിയിലേക്ക് സർവിസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് കെ.എസ്.ആർ.ടി.സി ബസിലെ ദീർഘദൂര യാത്രക്കാർക്കായി മലയോരമേഖല പാസേഞ്ചഴ്സ് അസോസിയേഷനാണ് സമ്മാനം ഒരുക്കുന്നത്.
350 രൂപക്ക് മുകളിലുള്ള തുകക്ക് ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ദീർഘദൂര യാത്രക്കാരുടെ മൊബൈൽ നമ്പർ നറുക്കിട്ടാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്. ബുധനാഴ്ച ആരംഭിച്ച പദ്ധതി ഒരുമാസം നീളും. പെർള-കുമളി സർവിസിൽനിന്ന് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്.
കാഞ്ഞങ്ങാട്-ബംഗളൂരു സർവിസിന് ഇത്തരത്തിൽ ഏർപ്പെടുത്തിയ സമ്മാനപദ്ധതി വൻ വിജയമായിരുന്നു. ബസ് സർവിസിലേക്ക് യാത്രക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം. മറ്റ് കെ.എസ്.അർ.ടി.സി ബസുകളിലും വേറിട്ട സമ്മാനപദ്ധതികൾ നടത്തുമെന്ന് അസോ. കൺവീനർ എം.വി. രാജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

