സുബേദാർ ഷിജു അലക്സ് സ്മാരക മന്ദിരം തുറന്നു
text_fieldsസുബേദാർ ഷിജു അലക്സ് സ്മാരക മന്ദിരം ചെമ്പകപ്പാറയിൽ മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിക്കുന്നു
കട്ടപ്പന: ജമ്മു-കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച സുബേദാർ ഷിജു അലക്സിെൻറ സ്മരണാർഥം സുബേദാർ ഷിജു അലക്സ് ഫൗണ്ടേഷൻ ചെമ്പകപ്പാറയിൽ പണികഴിപ്പിച്ച സ്മാരക മന്ദിരത്തിെൻറ ഉദ്ഘാടനവും ഷിജു അലക്സിെൻറ പ്രതിമ അനാച്ഛാദനവും ധീരത അവാർഡ് വിതരണവും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നടന്നു.
മന്ത്രി റോഷി അഗസ്റ്റിൻ മന്ദിരോദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷതവഹിച്ചു. ഡോ. ആതിര, ഡോ. അമൽ പ്രിയ, അധ്യാപക അവാർഡ് നേടിയ സിബിച്ചൻ തോമസ്, ജൈവകർഷകൻ രാജേഷ് കൊച്ചുപറമ്പിൽ, റാങ്ക് ജേതാക്കളായ മരിയ, സോന, ഡീന എന്നിവരെയും പ്ലസ്ടു, പത്ത് പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും ആദരിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് സിന്ധു ജോസ്, ജില്ല പഞ്ചായത്ത് അംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എബി തോമസ്, സിബിച്ചൻ തോമസ്, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് മരുതോലിൽ, റെജു ഇടിയാകുന്നേൽ, ഫാ. ബെന്നോ പുതിയാപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

