വീടുകൾക്ക് മുകളിൽ കല്ലുമഴ; കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു ഭൗമശാസ്ത്ര സംഘം ഇന്നെത്തും
text_fieldsകല്ലുമഴയിൽ വീടുകളുടെ ഷീറ്റുകൾ പൊട്ടിയ നിലയിൽ
കട്ടപ്പന: ഉപ്പുതറയിൽ രണ്ട് വീടുകൾക്ക് മുകളിലേക്ക് കല്ലുമഴ. ഭീതിയിലായ കുടുംബങ്ങളെ റവന്യൂ അധികൃതർ മാറ്റി പാർപ്പിച്ചു. പ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ ഭൗമശാസ്ത്രജ്ഞരുടെ സംഘം തിങ്കളാഴ്ച സ്ഥലം സന്ദർശിക്കും.
ഉപ്പുതറ വളകോട് പുളിങ്കട്ട പാറവിളയിൽ സെൽവരാജിെൻറയും സുരേഷിെൻറയും വീടുകൾക്ക് മുകളിലാണ് കല്ലുകൾ മഴപോലെ വീഴുന്നത്. മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ പൊട്ടി. മൂന്നാഴ്ച മുമ്പാണ് ചെറിയ തോതിൽ കല്ലുകൾ വീഴാൻ തുടങ്ങിയത്. ആദ്യം രാത്രിയാണ് കല്ലുകൾ വീണിരുന്നത്. തുടർന്നുള്ള ദിവസങ്ങളിലും കല്ലുവീഴാൻ തുടങ്ങിയതോടെ ഇരുവീട്ടുകാരും വാഗമൺ പൊലീസിൽ പരാതി നൽകി.
രാത്രിയും പകലും ഒരുപോലെ കല്ലുകൾ വീഴുന്നത് പതിവായതോടെ വീട്ടുകാർക്ക് പുറത്തിറങ്ങാൻ ഭയമായി. രണ്ടു വീടുകളിലുമായി വയോധികർക്ക് പുറമെ ആറ് കുട്ടികളുമുണ്ട്. കല്ല് വീഴുന്നതിനാൽ കുഞ്ഞുങ്ങളെ വീടിന് പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു വീട്ടുകാർ. വീടുകൾ ഇരിക്കുന്ന ഭൂമിയുടെ ഒരുഭാഗം ഇടിയുകയും ഒരു വീടിെൻറ ചുവരുകൾക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തു. ഭൂമിയുടെ ഉപരിതലത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും കാന്തിക പ്രതിഭാസമാകാം കല്ലു മഴക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേക്കുറിച്ച് പഠിക്കാനാണ് ഭൗമശാസ്ത്ര സംഘം തിങ്കളാഴ്ച സ്ഥലം സന്ദർശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

