പ്രണയാഭ്യർഥന നിരസിച്ചതിന് കുത്ത്; യുവതിയുടെ കണ്ണിെൻറ പരിക്ക് ഗുരുതരം
text_fieldsകട്ടപ്പന: പ്രണയാഭ്യർഥന നിരസിച്ചതിെൻറ പേരിൽ യുവാവിെൻറ കുത്തേറ്റ യുവതിയുടെ വലത് കണ്ണിെൻറ പരിക്ക് ഗുരുതരം. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ ബ്യൂട്ടിപാർലർ നടത്തുന്ന വിവാഹിതയായ 29 കാരിക്കാണ് ഞായറാഴ്ച വൈകീട്ട് കുത്തേറ്റത്. സംഭവത്തിൽ ചക്കുപള്ളം സ്വദേശി അരുൺകുമാറിനെ (27) കട്ടപ്പന കോടതി റിമാൻഡ് ചെയ്തു.
ഞായറാഴ്ച വൈകീട്ട് കട്ടപ്പനയിലെ ബ്യൂട്ടി പാർലറിൽ എത്തിയ യുവാവ് യുവതിയോട് പ്രണയാഭ്യർഥന നടത്തി. തന്നെ ശല്യം ചെയ്യരുതെന്നും പൊലീസിെൻറ സഹായം തേടുമെന്നും യുവതി പറഞ്ഞു.
പ്രകോപിതനായ യുവാവ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തുകയായിരുന്നു. കണ്ണിനും പുരികത്തിനും ഉൾപ്പെടെ നാല് കുത്തുകളാേണറ്റത്. പെട്ടെന്നുള്ള പ്രകോപനമല്ല ആക്രമണ കാരണമെന്നും ആസൂത്രണം ചെയ്താണ് യുവാവ് എത്തിയതെന്നും പൊലീസ് പറയുന്നു.

