Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സതേൺ ഇന്ത്യ സയൻസ് ഫെയർ; അലക്സ് ബിജുവിന് ഒന്നാം സ്ഥാനം
text_fieldsbookmark_border
സതേൺ ഇന്ത്യ സയൻസ് ഫെയറിൽ അലക്സ് ബിജു പ്രോജക്ട് അവതരിപ്പിക്കുന്നു
കട്ടപ്പന: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നടന്ന സതേൺ ഇന്ത്യ സയൻസ് ഫെയറിൽ ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക വിദ്യാർഥിയായ കാൽവരി ഹൈസ്കൂളിലെ അലക്സ് ബിജുവിന് വ്യക്തിഗത പ്രോജക്ടിൽ ഒന്നാം സ്ഥാനം. പത്താം ക്ലാസ് വിദ്യാർഥിയാണ്. അധ്യാപകൻ ആനന്ദ് ടോമാണ് ഫെയറിൽഅലക്സ് ബിജുവിനൊപ്പം പോയത്.
സംസ്ഥാന ശാസ്ത്രമേളയിൽ ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ് വിഭാഗത്തിൽ അനുനാദം എന്ന പ്രതിഭാസത്തെ ആസ്പദമാക്കി ചെയ്ത നൃത്തം ചെയ്യുന്ന അഗ്നി ഒരുക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സതേൺ ഇന്ത്യ സയൻസ് ഫെയറിൽ പങ്കെടുക്കാൻ അലക്സ് അവസരം നേടിയത്.
Next Story

